നോക്കിയയുമായി കൈ കോര്‍ത്ത് വെറൈസണ്‍; ലക്ഷ്യം 5 ജി നെറ്റ്വര്‍ക്ക്

October 21, 2020 |
|
News

                  നോക്കിയയുമായി കൈ കോര്‍ത്ത് വെറൈസണ്‍; ലക്ഷ്യം 5 ജി നെറ്റ്വര്‍ക്ക്

മുന്‍നിര ടെലികോം സേവന ദാതാക്കളായ വെറൈസണ്‍ പുതിയ പദ്ധതിക്കായി നോക്കിയയുമായി കൈ കോര്‍ക്കുന്നു. അന്താരാഷ്ട്ര തലത്തിലുളള വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ 5 ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്കായാണ് നോക്കിയയുമായി വെറൈസണ്‍ കൈ കോര്‍ക്കുന്നത്. യൂറോപ്പിലേയും ഏഷ്യാ-പസഫിക് രാജ്യങ്ങളിലേയും വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര സ്വകാര്യ 5 ജി പ്ലാറ്റ്ഫോം നോക്കിയയുമായി ചേര്‍ന്ന് വെറൈസണ്‍ ഒരുക്കുന്നത്.

ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വകാര്യ മേഖലാ പരിധിയില്‍ 5 ജി സ്വകാര്യ നെറ്റ്വര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും. അതിവേഗത്തില്‍ വിവര കൈമാറ്റത്തിന് ഇത് വ്യവസായ സ്ഥാപനങ്ങളെ സഹായിക്കും. മറ്റ് പബ്ലിക് നെറ്റ് വര്‍ക്കുകളെ ആശ്രയിക്കേണ്ട കാര്യം ഇതോടെ ഈ പദ്ധതിയുടെ ഭാഗമാകുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇല്ലാതാകും.

തങ്ങളുടെ സ്വകാര്യ 5 ജി നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ അതിവേഗത്തില്‍ വിവര കൈമാറ്റം സാധ്യമാകുന്നതോടെ അത് വ്യവസായ സ്ഥാപനങ്ങളിലെ ഉല്‍പ്പാദനം, വിതരണം, ചരക്ക് നീക്കം പോലുളള പ്രവര്‍ത്തനങ്ങളേയും ത്വരിതപ്പെടുത്തും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക സ്വകാര്യ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനായുളള പ്രത്യേക സംവിധാനങ്ങള്‍ ഓരോ ഇടത്തും സ്ഥാപിക്കും.

മൈക്രോ ടവറുകളും ചെറിയ ബാറ്ററികളും അടക്കമുളള സംവിധാനം വ്യവസായ സ്ഥാപനങ്ങളുടെ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. നോക്കിയയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ ക്ലൗഡ് സംവിധാനം ഈ പദ്ധതിക്ക് വേണ്ടി വെറൈസണ്‍ ഉപയോഗപ്പെടുത്തും. വെറൈസണുമായി ചേര്‍ന്ന് 5ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്നത് വഴി വിശ്വാസ യോഗ്യമായ ഒരു വയര്‍ലെസ് കണക്ടിവിറ്റി ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഡിജിറ്റലൈസേഷന്‍ ത്വരിപ്പെടുത്തുക എന്നതാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നോക്കിയ സീനിയര്‍ വൈസ് പ്രസിഡണ്ട് ബ്രിയാന്‍ ഫിറ്റ്സ്ഗെരാള്‍ഡ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved