
കൊച്ചി: ചെറിയ പ്രതിമാസ തവണകളില്‍ (ഇഎംഐ) സ്മാര്‍ട്ട് ഫോണുകളും വിയില്‍ നിന്നുള്ള ആറു മാസത്തേയോ ഒരു വര്‍ഷത്തേയോ പ്രീ പെയ്ഡ് പദ്ധതികളും ലഭ്യമാക്കാന്‍ വിയും ബജാജ് ഫിനാന്‍സും സഹകരണത്തിലെത്തി. വി ഉപഭോക്താക്കള്‍ക്ക് 4ജി ലഭ്യത സാധ്യമാക്കുംവിധം അവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് ഈ പങ്കാളിത്തം.
സീറോ ഡൗണ്‍ പെയ്മെന്റ്, സൗകര്യപ്രദമായ പ്രതിമാസ തവണകള്‍ തുടങ്ങിയവയും ഇതിന്റെ സവിശേഷതയാണ്. ആറു മാസത്തേക്കുള്ള 1197 രൂപയുടെ വി പ്രീ പെയ്ഡ് റീചാര്‍ജ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് പൊതുവിപണിയിലെ 249 രൂപ റീചാര്‍ജിനു പകരം 200 രൂപ ഇഎംഐ ആയി നല്‍കിയാല്‍ മതിയാവും. 12 മാസത്തേക്കുള്ള 2399 രൂപയുടെ റീചാര്‍ജ് തെരഞ്ഞെടുക്കുന്നവര്‍ക്ക് പൊതു വിപണിയിലെ 299 രൂപയ്്ക്കു പകരം 200 രൂപ ഇഎംഐ നല്‍കിയാല്‍ മതിയാവും.
ആറു മാസ കാലാവധി തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാത്ത വോയ്സ് ആനുകൂല്യങ്ങളും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. 12 മാസ കാലാവധി തെരഞ്ഞെടുക്കുന്നവര്‍ക്ക് 2 ജിബി ഡാറ്റയാവും പ്രതിദിനം ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് മികച്ചൊരു ഭാവി സാധ്യമാക്കുക എന്ന തങ്ങളുടെ ചിന്താഗതിയില്‍ അധിഷ്ഠിതമായാണ് ഈ നീക്കങ്ങളെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഘോസ്ല പറഞ്ഞു.
100 കോടി ഇന്ത്യക്കാരിലെത്തുന്ന ശക്തമായ 4ജി ശൃംഖലയാണ് തങ്ങള്‍ക്കുള്ളത്. എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടി 4ജി ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്നത്തെ ഡിജിറ്റല്‍ സമൂഹത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. ജിഗാനെറ്റ് ശൃംഖലയുടെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ തങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ബജാജ് ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജാജ് ഫിനാന്‍സിന്റെ 2392 കേന്ദ്രങ്ങളിലൂടെ ഈ സേവനം നേടാനും സ്മാര്‍ട്ട് ഫോണുകളിലേക്ക് അപ്ഗ്രേഡു ചെയ്യാനും സാധിക്കും. അതുല്യമായ ആനുകൂല്യങ്ങളോടെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെ പിന്തുണക്കുന്നതാണ് ഈ സഹകരണം എന്ന് ബജാജ് ഫിനാന്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനീഷ് ജെയിന്‍ ചൂണ്ടിക്കാട്ടി.