
ലണ്ടന്‍: ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ അയക്കരുതെന്ന് വിജയ് മല്യ. ലണ്ടനിലെ ഉന്നത കോടതിയുടെ സഹായം തേടി ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തെ തടയാനൊരുങ്ങുകയാണ് വിവാദ വ്യവസായി. മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി 2018 ഡിസംബറില്‍ പുറപ്പെടുവിച്ച കൈമാറ്റ ഉത്തരവില്‍ ഒന്നിലധികം പിശകുകള്‍ ഉണ്ടെന്നും തനിക്ക് വഞ്ചനാപരമായ ഉദ്ദേശ്യങ്ങളുണ്ടെന്ന ഇന്ത്യന്‍ അധികാരികളുടെ വാദം തെറ്റാണെന്നും മുന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവി മല്യയുടെ അഭിഭാഷകന്‍ ക്ലെയര്‍ മോണ്ട്‌ഗോമറി പറഞ്ഞു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി പുറപ്പെടുവിച്ച ഈ കൈമാറല്‍ ഉത്തരവില്‍ പ്രഥമദൃഷ്ട്യാ കേസ് വിധിച്ചതിനെക്കുറിച്ച് ന്യായമായും വാദങ്ങള്‍ ഉന്നയിക്കാമെന്ന് രണ്ട് അംഗ ഹൈക്കോടതി ബെഞ്ച് ജൂലൈയില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ ജയിലുകളിലെ മനുഷ്യാവകാശ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെ കൈമാറുന്നതിനെ മല്ല്യ മുമ്പ് വെല്ലുവിളിക്കുകയും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന വായ്പകള്‍ തിരിച്ചടച്ചതായും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്ന തന്റെ വിമാനക്കമ്പനിയെ രക്ഷിക്കാനും മല്യ ശ്രമിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നല്‍കിയ പരാതിയെത്തുടര്‍ന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 2016 ഓഗസ്റ്റില്‍ മല്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. 'ബാങ്കുകള്‍ അവരുടെ മുഴുവന്‍ പണവും എടുക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. എന്നെ സമാധാനത്തോടെ വിടണമെന്നേ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുള്ളൂ,' മല്യ പറഞ്ഞു.
ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കീഴ്‌ക്കോടതി ഉത്തരവായിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയിരുന്നു. അപ്പീലില്‍ മൂന്ന് ദിവസം റോയല്‍ ഹൈക്കോടതി വാദം കേള്‍ക്കും. മല്യയെ വിട്ടുനല്‍കണമെന്ന് 2017 ഫെബ്രുവരിയിലാണ് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടത്.