ഓഗസ്റ്റ് 1 മുതല്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവ

June 20, 2020 |
|
News

                  ഓഗസ്റ്റ് 1 മുതല്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവ

മുംബൈ: വിക്രം പവയെ ഇന്ത്യയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റായി നിയമിച്ചു. 2020 ഓഗസ്റ്റ് 1 മുതല്‍ ചുമതലയേല്‍ക്കും. നിലവില്‍ അദേഹം ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ സിഇഒയാണ്. ഈ ചുമതലയ്ക്ക് പുറമേയാണ് പുതിയ സ്ഥാനം.

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി നടത്തിയതാണ് ഈ ഉന്നതസ്ഥാന നിയമനങ്ങള്‍. ഏപ്രിലില്‍ രുദ്രതേജ് സിങ്ങിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പുതിയ നിയമനത്തെ സംബന്ധിച്ച്, ഏഷ്യ-പസഫിക്, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹെന്‍ഡ്രിക് വോണ്‍ കുന്‍ഹൈം പറഞ്ഞത് വിക്രമിന്റെ നേതൃത്വത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് കടുത്ത മത്സരത്തില്‍ വിജയിച്ച് ഇന്ത്യന്‍, ഓസ്ട്രേലിയന്‍ ആഢംബര കാര്‍ വിപണികളില്‍ ഗണ്യമായ വേഗത നേടി എന്നാണ്. ആഢംബര ഓട്ടോമോട്ടീവ് വിഭാഗത്തിന്റെ ഭാവി വളര്‍ച്ചയ്ക്കും വികസനത്തിനും ഇന്ത്യ വളരെയധികം സാധ്യതകള്‍ അവതരിപ്പിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

കൊറോണ കാരണം വെല്ലുവിളി നിറഞ്ഞ ബിസിനസ്സ് സാഹചര്യത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ മികച്ച മുന്‍കരുതല്‍ കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ തന്ത്രപരമായ ചിന്തയും സമീപനവും ആളുകളെ നയിക്കാനുള്ള കഴിവും ഈ പ്രക്ഷുബ്ധമായ സമയങ്ങളില്‍ കമ്പനിയെ നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും കുന്‍ഹൈം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved