
ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടികയില്‍ പ്രിയങ്ക ചോപ്രയെ വിരാട് കോലി മറികടന്നു. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ല്‍ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷന്‍ പോസ്റ്റിലൂടെ മുന്നു കോടി രൂപ (4,03,000 ഡോളര്‍)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നതെന്ന് ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം പട്ടികയില്‍ 19-ാംസ്ഥാനത്തായിരുന്നു അവര്‍. കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്സുമാണുള്ളത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന്‍ പോസ്റ്റുകള്‍ വിലയിരുത്തിയാണ് എല്ലാവര്‍ഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.