
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കൊവിഡ്-19 മഹാമാരിയ്ക്കിടയിലും 2020 ല്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം 237.7 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ മൂല്യം 118.9 മില്യണ്‍ ഡോളറാണ്, 13.8 ശതമാനം ഉയര്‍ച്ചയോടെയാണ് ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയത്.
രണ്‍വീര്‍ സിങ്ങിന്റെ ബ്രാന്‍ഡ് മൂല്യം 102.9 മില്യണ്‍ ഡോളറാണ്. 2020 ലെ മികച്ച 20 സെലിബ്രിറ്റികളുടെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം ഒരു ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണിത്. ഡഫ് & ഫെല്‍പ്സ് അടുത്തിടെ നടത്തിയ ഒരു സര്‍വേ അനുസരിച്ച് സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ പഠന റിപ്പോര്‍ട്ടിന്റെ ആറാം പതിപ്പില്‍ നിന്നുള്ള പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു:
സ്ഥിരം സെലിബ്രിറ്റികള്‍ തങ്ങളുടെ റാങ്കിംഗില്‍ ആധിപത്യം തുടരുമ്പോള്‍, ആയുഷ്മാന്‍ ഖുറാന, ടൈഗര്‍ ഷ്രോഫ്, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം 6, 15, 17 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാര്‍ത്തിക് ആര്യന് പട്ടികയില്‍ 20-ാം സ്ഥാനത്താണ്. ശക്തമായ സോഷ്യല്‍ മീഡിയ സാന്നിധ്യം സെലിബ്രിറ്റികള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. സെലിബ്രിറ്റി-ബ്രാന്‍ഡ് ഇടപഴകലുകള്‍ കൂടുതല്‍ ഡിജിറ്റലായി മാറുന്നതോടെ, ബ്രാന്‍ഡുകളും സെലിബ്രിറ്റി അംഗങ്ങളും സഹകരണത്തിന്റെ നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്.