
ന്യൂഡല്‍ഹി: സിംഗപ്പൂര്‍ എയര്‍ലൈന്റെ സംയുക്ത സംരംഭമായ, പ്രമുഖ വിമാനക്കമ്പനി കൂടിയായ വിസ്താരയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭീമമായ നഷ്ടം വന്നതായി കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. 2018-2019 സാമ്പത്തിക വര്‍ഷം വിസ്താരയ്ക്ക് 831 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കമ്പനി പൂറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കമ്പനിക്കുണ്ടായ ഭീമമായ നഷ്ടം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നഷ്ടം ഇരട്ടിയിലധികം വര്‍ധിച്ചത് വിമാന കമ്പനിയുടെ പ്രവര്‍ത്തനത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്.
അതേസമയം 2017-2018 സാമ്പത്തിക വര്‍ഷം കമ്പനിക്കുണ്ടായ നഷ്ടമായി കണക്കാക്കുന്നത് ഏകദേശം 431 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കമ്പനിക്കുണ്ടായ വരുമാന വിവരം പുറത്തുവിട്ടിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിസ്താരയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇന്ധന വിലയിലുണ്ടായ വര്‍ധനവാണെന്നാണ് കമ്പനിയുടെ അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത്തരം റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തുവന്നിട്ടുമുണ്ട്.
2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്‍ഡിഗോയുടെ ലാഭത്തില്‍ 93 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റലാഭമായി ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ആകെ രേഖപ്പെടുത്തിയത് ഏകദേശം 156 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സൈപൈസ് ജെറ്റിനാവട്ടെ 316 കോടി രൂപയുടെ നഷ്ടം 2018-2019 സാമ്പത്തിക വര്‍ഷത്തിലുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.