ടെലികോം മേഖലയില്‍ പ്രതിസന്ധി തുടരുന്നു; ഏപ്രിലില്‍ ടെലികോം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രം

July 14, 2021 |
|
News

                  ടെലികോം മേഖലയില്‍ പ്രതിസന്ധി തുടരുന്നു;  ഏപ്രിലില്‍ ടെലികോം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രം

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായി ടെലികോം മേഖല. ഏപ്രില്‍ മാസത്തില്‍ ടെലികോം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് നേരിയ വര്‍ധന മാത്രം. 22 ലക്ഷമാണ് ആകെ വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2.72 കോടി സബ്‌സ്‌ക്രൈബര്‍മാരുടെ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഏപ്രില്‍ മാസത്തിലെ ഇടിവ്.

ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം എയര്‍ടെലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ച് ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ റിലയന്‍സ് ജിയോയുടെ എണ്ണത്തിലുണ്ടായത് 48 ലക്ഷം വര്‍ധനവാണ്. അതേസമയം വൊഡഫോണ്‍ ഐഡിയയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 18 ലക്ഷം ഇടിഞ്ഞു. ജിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താനുള്ള പ്രധാന കാരണം ജിയോ ഫോണ്‍ ഓഫറാണ് എന്നാണ് അനൗദ്യോഗിക നിഗമനം. നഗര-ഗ്രാമ മേഖലകളിലും മെട്രോകളിലും എ,ബി,സി സര്‍ക്കിളുകളിലും ജിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

Related Articles

© 2024 Financial Views. All Rights Reserved