മൂന്ന് പ്രൊമോട്ടര്‍മാരില്‍ നിന്നായി 4,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് വോഡഫോണ്‍ ഐഡിയ

March 31, 2022 |
|
News

                  മൂന്ന് പ്രൊമോട്ടര്‍മാരില്‍ നിന്നായി 4,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് വോഡഫോണ്‍ ഐഡിയ

ന്യൂഡല്‍ഹി: മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 13.30 രൂപ നിരക്കില്‍ 3,38,34,58,645 ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ച് 4,500 കോടി രൂപ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി വോഡഫോണ്‍ ഐഡിയ വ്യാഴാഴ്ച അറിയിച്ചു. യൂറോ പസഫിക് സെക്യൂരിറ്റീസിന് മുന്‍ഗണനാടിസ്ഥാനത്തില്‍ 1,96,66,35,338 ഓഹരികളും പ്രൈം മെറ്റല്‍സിന് 57,09,58,646 ഓഹരികളും ബാക്കി 84,58,64,661 ഓഹരികള്‍ ഒറിയാന ഇന്‍വെസ്റ്റ്മെന്റിനും അനുവദിച്ചതായി ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു.

മാര്‍ച്ച് 26 ന് നടന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ പാസാക്കിയ പ്രത്യേക പ്രമേയത്തിലൂടെ കമ്പനിയുടെ ഓഹരി ഉടമകള്‍ പ്രസ്തുത ഇഷ്യുവിന് അംഗീകാരം നല്‍കിയിരുന്നു. ഇക്വിറ്റി ഷെയറുകളുടെ മുകളില്‍ പറഞ്ഞ അലോട്ട്മെന്റിന് ശേഷം, കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ 3,21,18,84,78,850/ രൂപയായി വര്‍ദ്ധിച്ചുവെന്നും 10 രൂപ മുഖവിലയുള്ള 32,11,88,47,885 ഇക്വിറ്റി ഓഹരികള്‍ അടങ്ങുന്നതാണിതെന്നും എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍, വോഡഫോണ്‍ ഐഡിയ വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved