മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാങ്കുകള്‍ക്കും വോഡാഫോണ്‍ ഐഡിയ 2,850 കോടി രൂപ നല്‍കി

July 11, 2020 |
|
News

                  മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാങ്കുകള്‍ക്കും വോഡാഫോണ്‍ ഐഡിയ 2,850 കോടി രൂപ നല്‍കി

മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാങ്കുകള്‍ക്കും വോഡാഫോണ്‍ ഐഡിയ 2,850 കോടി രൂപ നല്‍കി. നിക്ഷേപ തുകയും പലിശയുമുള്‍പ്പെടുന്ന തുകയിലെ ഒരു ഭാഗമാണ് വൊഡാഫോണ്‍ ഐഡിയ തിരിച്ചു നല്‍കിയത്. ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ എഎംസിക്ക് 1252 കോടി രൂപയും യുടിഐയ്ക്ക് 166 കോടിയും നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന് 121 കോടിയുമാണ് ലഭിച്ചത്.

ഇതോടെ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഉള്‍പ്പടെയുള്ള ഫണ്ടുകമ്പനികള്‍ സെഗ്രിഗേറ്റഡ് പോര്‍ട്ട്ഫോളിയോയാക്കിയ യൂണിറ്റുകളിലെ പണം ഭാഗികമായി നിക്ഷേപകര്‍ക്ക് അടുത്തയാഴ്ചയോടെ തിരിച്ചുലഭിക്കും. നിക്ഷേപിച്ച പണവും പലിശയും തിരിച്ചുകിട്ടാന്‍ വൈകുന്ന സാഹചര്യത്തിലാണ് മ്യൂച്വല്‍ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളില്‍ സെഗ്രിഗേറ്റഡ് പോര്‍ട്ട്ഫോളിയോ ആക്കി ആതുക ഫണ്ടുകമ്പനികള്‍ വകയിരുത്തുന്നത്.

അതുപ്രകാരം നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ അനുവദിക്കും. യൂണിറ്റിന്റെ മൂല്യം പൂജ്യവുമായിരിക്കും. പണംതിരിച്ചുകിട്ടുന്നമുറയ്ക്ക് നിക്ഷേപകരില്‍നിന്ന് യൂണിറ്റ് തിരിച്ചെടുത്ത് പണംനല്‍കും. വോഡാഫോണ്‍ ഐഡിയയില്‍നിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതിനെതുടര്‍ന്ന് ജൂണില്‍ ഫ്രാങ്ക്ളിന്റെ സെഗ്രിഗേറ്റഡ് യൂണിറ്റുകള്‍ തിരിച്ചെടുത്ത് നിക്ഷേപകര്‍ക്ക് പണംവീതിച്ചുനല്‍കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved