
ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി പദ്ധതിയായ ലിബ്രയില്‍ നിന്ന് ടെലികോം കമ്പനികളിലൊന്നായ വൊഡാഫോണ്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. നേരത്തെ വിവിധ കമ്പനികളും പിന്‍മറിയിരുന്നതായാണ് റിപ്പോര്‍ട്ട്. വൊഡാഫോണിന്റെ പ്രഖ്യാപനം ലിബ്രയ്ക്ക് വന്‍ തിരിച്ചടിയുണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ വിവിധ കമ്പനികള്‍ പിന്‍മാറിയതോടെയാണ് ഫെയ്‌സ്ബുക്ക് ലിബ്രയില്‍ നിന്ന് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നത്. മാസ്റ്റര്‍ കാര്‍ഡ്, മൈക്രാഡോ പയാഗോ, മാസ്റ്റര്‍ കാര്‍ഡ്, വിസ. സ്ട്രയ്പ്പ്, ബുക്കിംഗ് ഹാല്‍ എന്നീ കമ്പനികളാണ് ലിബ്രയില്‍ നിന്ന് പിന്‍മാറിയ മറ്റ് കമ്പനികള്‍.
എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ലിബ്ര അസോസിയേഷന്‍ രൂപീകരിച്ച ശേഷം പുറത്തുപോകുന്ന ആദ്യ കമ്പനികളിലൊന്നാണ് വൊഡാഫോണ്‍. ക്രിപ്‌റ്റോ കറന്‍സി പദ്ധതികളില്‍ റഗുലേറ്ററി സൂക്ഷമ പരിശോധന നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് വിവിധ കമ്പനികള്‍ ഫെയ്‌സ് ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്കയില്‍ നിന്ന് പിന്‍മാറാന്‍ കാരണമായത്. എന്നാല്‍ ഫെയ്‌സ് ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്‌ക്കെതിരെ ശക്തമായ പ്രചരണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.
ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കണമെന്നും, കള്ളപ്പണവും എല്ലാ വ്യാപകമായി പെരുകിയേക്കുമെന്നാണ് മറ്റൊരു ആരോപണം. ഓരോ കാലം കഴിയും തോറും ലിബ്രയുടെ പെയ്‌മെന്റ് സംവിധാനത്തിലുള്ള സാങ്കേതിക വിദ്യയുടെ ഭരണക്രമം മാറിയേക്കുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. സുസ്ഥിരവും,വിശ്വാസ്യത ഉള്ള ഒന്നായിട്ടാണ് ലിബ്രയെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
ലിബ്രയുടെ പുതിയ സാങ്കേതിക വിദ്യ ഉറപ്പാക്കുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ലിബ്രാ പദ്ധതിയില്‍ 1500 ലധികം സ്ഥാപനങ്ങള്‍ ലിബ്രാ പദ്ധതിയില്‍ ചേരാന്‍ താത്രപര്യം അറിയിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ലിബ്ര കറന്‍സിക്കെതിരെ ആഗോള തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും, വിവിധ യുഎസ് സെനറ്റ് അംഗങ്ങളും ലിബ്രയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഫെയ്‌സ് ബുക്കിന്റെ ലിബ്രയില്‍ വന്‍ തട്ടിപ്പുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആക്ഷേപം.