വൊഡഫോണ്‍ ഗ്രൂപ്പിനെതിരായ നികുതി കേസില്‍ സിങ്കപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാര്‍

February 09, 2021 |
|
News

                  വൊഡഫോണ്‍ ഗ്രൂപ്പിനെതിരായ നികുതി കേസില്‍ സിങ്കപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വൊഡഫോണ്‍ ഗ്രൂപ്പിനെതിരായ നികുതി കേസില്‍ സിങ്കപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് 22100 കോടിയുടെ നികുതി കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി കേന്ദ്ര നികുതി വകുപ്പുകള്‍ക്കെതിരായ വിധി പുറപ്പെടുവിച്ചത്. 2007 ല്‍ ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 22100 കോടിയുടെ നികുതി കുടിശികയാണ് കേസ്.

ഹച്ചിസണ്‍ വാംപോ (ഔരേവശീെി ണവമാുീമ)യുടെ 67 ശതമാനം ഓഹരി 11 ബില്യണ്‍ ഡോളറിന് വൊഡഫോണ്‍ വാങ്ങിയിരുന്നു. സമാനമായ കെയ്ണ്‍ ഗ്രൂപ്പിനെതിരായ കേസില്‍ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ വ്യക്തമാക്കി.

2012 ല്‍ രൂപീകരിച്ച പുതിയ നിയമം അനുസരിച്ചാണ് മുന്‍കാല പ്രാബല്യത്തോടെ വൊഡഫോണിനും കെയ്ണ്‍ കമ്പനിക്കും എതിരെ കേന്ദ്ര നികുതി വകുപ്പുകള്‍ കേസെടുത്തത്.എന്നാല്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രണ്ട് കമ്പനികളും അനുകൂല വിധി നേടുകയായിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved