ഭാരത് പെട്രോളിയം സ്വകാര്യവത്കരണം: ജീവനക്കാര്‍ക്ക് വിആര്‍എസ്

July 24, 2020 |
|
News

                  ഭാരത് പെട്രോളിയം സ്വകാര്യവത്കരണം: ജീവനക്കാര്‍ക്ക് വിആര്‍എസ്

സ്വകാര്യ വത്കരണത്തിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷ(ബിപിസിഎല്‍)നിലെ ജീവനക്കാര്‍ക്ക് വിആര്‍എസ് നടപ്പാക്കുന്നു. 45 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് അനുവദിക്കുന്നത്. ഇതുപ്രകാരം കമ്പനിയിലെ 60ശതമാനം ജീവനക്കാരും വിആര്‍എസിന് യോഗ്യരാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 11,894 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍ ജീവനക്കാരിലേറെപ്പേര്‍ അസംതൃപ്തരാണെന്നാണ് സംഘടനകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍പേര്‍ വിആര്‍എസിന് അപേക്ഷിച്ചേക്കും.

വിആര്‍എസിന് താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 13നകം അപേക്ഷ നല്‍കണം. സെപ്റ്റംബര്‍ 30ഓടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി തുടര്‍നടപടികളിലേയ്ക്കുകടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവ വിലിയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനുംമറ്റുമായി കമ്പനിക്ക് ചെലവായത് 3,664.18 കോടി രൂപയാണ്.

Related Articles

© 2024 Financial Views. All Rights Reserved