
വാള്‍സ്ട്രീറ്റ്: പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പ ഡാറ്റയും പണപ്പെരുപ്പത്തെ നേരിടാന്‍ കര്‍ശനമായ ധനനയം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനെ തുടര്‍ന്ന് യുഎസ് ഓഹരി സൂചികകളില്‍ ഇടിവ്. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റ പ്രകാരം ഏപ്രിലില്‍ യുഎസ് ഉപഭോക്തൃ നിരക്കുകള്‍ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വിതരണ ശൃംഖലയിലെ പ്രതിസന്ധികളാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
'നിലവിലെ സാമ്പത്തിക വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ പണപ്പെരുപ്പം എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്, കാരണം ഭവന വിലയിലും ലോകമെമ്പാടുമുള്ള കമ്മോഡിറ്റി നിരക്കുകളിലും വര്‍ധനവാണ് കാണുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത വര്‍ദ്ധിക്കുന്നതായും നമുക്ക് കാണാന്‍ കഴിയും, ''വെസ്റ്റ് പോര്‍ട്ടിലെ എംജെപി വെല്‍ത്ത് അഡൈ്വസേഴ്‌സ് പ്രസിഡന്റ് ബ്രയാന്‍ വെന്‍ഡിഗ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
'നിരക്കുകളുടെയും പണപ്പെരുപ്പത്തിന്റെയും ഭാവി മാറ്റങ്ങളെക്കുറിച്ചുളള അനിശ്ചിതത്വം നിക്ഷേപകരെ അവരുടെ പോര്‍ട്ട്‌ഫോളിയോകള്‍ പുന: പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രത്യേകിച്ചും ടെക്‌നോളജി സ്റ്റോക്കുകളിലും കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച മറ്റുള്ളവയുടെ കാര്യത്തിലും ഇത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.
വര്‍ദ്ധിച്ചുവരുന്ന കമ്മോഡിറ്റി നിരക്കുകളും തൊഴിലില്ലായ്മ വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങളും വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടി, എസ് ആന്റ് പി 500 ല്‍ റെക്കോര്‍ഡ് ക്ലോസിംഗ് ഉയരത്തേക്കാള്‍ മൂന്ന് ശതമാനത്തോളം താഴെയുള്ള വില്‍പ്പനയ്ക്ക് കാരണമായി, വില സമ്മര്‍ദ്ദം ക്ഷണികമാണെന്ന് ഫെഡറല്‍ ഉറപ്പുനല്‍കിയിട്ടും ഇടിവുണ്ടായി.
ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി 195.17 പോയിന്റ് അഥവാ 0.57 ശതമാനം ഇടിഞ്ഞ് 34,073.99 ല്‍ എത്തി. എസ് ആന്റ് പി 500 30.58 പോയിന്റ് അഥവാ 0.74 ശതമാനം ഇടിഞ്ഞ് 4,121.52 ല്‍ എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 155.20 പോയിന്റ് അഥവാ 1.16 ശതമാനം ഇടിഞ്ഞ് 13,234.23 ലും എത്തി.
പലിശ നിരക്കുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്ക് ഓഹരികള്‍ 1.1 ശതമാനം നേട്ടം കൈവരിച്ചു. എണ്ണവില ഒരു ശതമാനം വര്‍ധന ഉറപ്പിച്ചതിനാല്‍ ഊര്‍ജ്ജമേഖല 1.4 ശതമാനം നേട്ടം കൈവരിച്ചു. 11 പ്രധാന എസ് ആന്റ് പി മേജര്‍ സെക്ടറുകളില്‍, സാങ്കേതികവിദ്യ, ഉപഭോക്തൃ ഡിസ്‌ക്രീഷനറി, കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് തുടങ്ങിയ ഒമ്പതിലും നഷ്ടം രേഖപ്പെടുത്തി. മെഗാ ക്യാപ്പുകളില്‍, ഫേസ്ബുക്ക്, ആമസോണ്‍.കോം, ആപ്പിള്‍, ഗൂഗിള്‍- ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് കോര്‍പ്പ് എന്നിവ 0.6 ശതമാനത്തിനും 1.2 ശതമാനത്തിനും ഇടയില്‍ നഷ്ടം രേഖപ്പെടുത്തി.