
ഓണ്‍ലൈന്‍ ഫാഷന്‍ ഭീമനായ മിന്ത്രയ്ക്ക് ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിരിക്കുകയാണ്. മിന്ത്രാ ബ്രാന്‍ഡുകള്‍ ഇനി യുഎസിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ടാണ് മിന്ത്രയുടെ ബ്രാന്‍ഡുകള്‍ ഓണ്‍ലൈനിലൂടെ യുഎസില്‍ വിറ്റഴിക്കുക. മിന്ത്രയ്ക്ക് ഇതുവഴി വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ പറ്റുമെന്നാണ് കമ്പനി അധികൃതരുടെ പതീക്ഷ. 2019 ന്റെ അവസാന പാദത്തിനു മുന്‍പായി മിന്ത്ര യുഎസ് സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്കായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വാള്‍മാര്‍ട്ട് കാനഡയിലൂടെ യുഎസ് ഉപഭോക്താക്കള്‍ക്ക് മിന്ത്രാ ബ്രാന്‍ഡുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയെന്നാണ് വിവരം. 77 ശതമാനം ഓഹരി പങ്കാളിത്തത്തിലൂടെ വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടിലും വിപണിയിലെ എല്ലാ നേട്ടങ്ങളും കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. മിന്ത്രയുടെ ഉത്പ്പനങ്ങള്‍ വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ സ്റ്റോറൂമികളിലൂടെ വിറ്റഴിക്കുമ്പോള്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.