സൂസന്‍ അര്‍ണോള്‍ഡ്: 98 വര്‍ഷത്തില്‍ ആദ്യമായി വാള്‍ട്ട് ഡിസ്‌നിക്ക് ഒരു വനിത ചെയര്‍മാന്‍

December 02, 2021 |
|
News

                  സൂസന്‍ അര്‍ണോള്‍ഡ്: 98 വര്‍ഷത്തില്‍ ആദ്യമായി വാള്‍ട്ട് ഡിസ്‌നിക്ക് ഒരു വനിത ചെയര്‍മാന്‍

ലോക പ്രശസ്ത വിനോദ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിക്ക് ആദ്യമായി ഒരു വനിത ചെയര്‍മാന്‍. ഡിസംബര്‍ 31നാണ് കമ്പനിയുടെ പുതിയ ചെയര്‍മാനായി സൂസന്‍ അര്‍ണോള്‍ഡ് സ്ഥാനമേല്‍ക്കുക. 98 വര്‍ഷത്തില്‍ ആദ്യമായാണ് വാള്‍ട്ട് ഡിസ്‌നിക്ക് ഒരു വനിത ചെയര്‍മാന്‍. 2018 മുതല്‍ കമ്പനിയുടെ സ്വതന്ത്ര ലീഡ് ഡയറക്ടര്‍മാരില്‍ ഒരാളാണ് സൂസന്‍. റോബര്‍ട്ട് എ ഇഗറിന്റെ പിന്‍ഗാമിയായാണ് സൂസന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുക.

14 വര്‍ഷമായി ഡിസ്‌നി ബോര്‍ഡ് മെമ്പറാണ് സൂസന്‍. അതിനുമുമ്പ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ കാര്‍ലൈന്‍ ഗ്രൂപ്പിന്റെ ഓപ്പറേറ്റിങ് എക്‌സിക്യൂട്ടിവായിരുന്നു അവര്‍. അവിടെ 2013 മുതല്‍ 2021 വരെ സേവനം അനുഷ്ഠിച്ചു. ഡിസ്‌നിയിലെ 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇഗറിന്റെ പടിയിറക്കം. 2020ല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved