
ആഗോള സമ്പന്നരുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് വീണ്ടും വാറന്‍ ബഫറ്റ്. ടെക്നോളജി ഭീമന്മാര്‍ കയ്യടക്കിയ സ്ഥാനം തിരിച്ചുപിടിച്ചാണ് പ്രമുഖ ഓഹരി നിക്ഷേപകനും 90കാരനുമായ ബഫറ്റ് ഈ നേട്ടം കൈവരിച്ചത്. നിക്ഷേപ സ്ഥാപനമായ ബെര്‍ക് ഷെയര്‍ ഹാത് വെയുടെ ചെയര്‍മാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ഇതോടെ 100 ബില്യണ്‍ ക്ലബില്‍ അംഗമായ ആറുപേരില്‍ ഒരാളായി അദ്ദേഹം. ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്സ് എന്നിവരുള്‍പ്പെടയുള്ളവരാണ് നിലവില്‍ ഈ ഗണത്തിലുള്ളത്. നേരത്തെ 192 ബില്യണ്‍ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യണ്‍ ഡോളര്‍ ജീവികാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു.