എയര്‍ലൈന്‍ ഓഹരികളിലുള്ള പങ്കാളിത്തം കുറച്ച് വാരന്‍ ബഫറ്റ്

April 07, 2020 |
|
News

                  എയര്‍ലൈന്‍ ഓഹരികളിലുള്ള പങ്കാളിത്തം കുറച്ച് വാരന്‍ ബഫറ്റ്

കോവിഡ്-19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ വ്യോമയാന മേഖലയിലെ യാത്രകളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതോടെ ആഗോളതലത്തിലെ അതിസമ്പന്നരില്‍ ഒരാളായ വാരന്‍ ബഫറ്റ് എയര്‍ലൈന്‍സിലെ തന്റെ ഓഹരികള്‍ വെട്ടികുറയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.  വാരന്‍ വഫറ്റിന്റെ ബെര്‍ക്ഷെയര്‍ ഹാത്ത് വെയര്‍ ഡെല്‍റ്റ എയര്‍ലൈന്‍സിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലുമുള്ള ഓഹരികളാണ് കമ്പനി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം എടുത്തിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  യാത്രാ ആവശ്യകത കുറഞ്ഞതോടെ എയര്‍ലൈന്‍സ് മേഖലയിലെ ബിസിനസ് തകര്‍ച്ച  നേരിടുകയും നഷ്ടങ്ങള്‍ പെരുകയും ചെയ്തതോടെയാണ് വാരന്‍ വഫറ്റിന്റെ പുതിയ തീരുമാനം പുറത്തുവരുന്നത്.  

ഓഹരികള്‍ വെട്ടികുറയ്ക്കാനുള്ള തീരുമാനം കമ്പനി നിലവില്‍ എടുത്തിട്ടുമുണ്ട്.  സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിലെ ഓഹരികളുടെ നാല് ശതമാനവും, ഡെല്‍റ്റ എയര്‍ലൈന്‍സിലെ 18 ശതമാനവും ബാല്‍ക്ക് ഷെയര്‍ വെട്ടിക്കുറച്ചപവെന്നാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട വിവരം. രണ്ടാം പാദത്തില്‍  മാത്രം വില്‍പ്പനയില്‍  90 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.  യാത്രാവിലക്കുകള്‍ കര്‍ശമായതോടെ എയര്‍ലൈന്‍സ് ബിസിനസ് രംഗത്ത് വലിയ തളര്‍ച്ചയാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. 

മാത്രമല്ല, എയര്‍ലൈന്‍സ് ബിസിനസ് രംഗത്ത് അത്ര വലിയ താത്പര്യമുള്ള വ്യക്തിയല്ല വാരന്‍ ബഫറ്റ്.  മൂന്ന് വര്‍ഷം മുന്‍പ് എയര്‍ലൈന്‍ ബിസിനസ് രംഗത്ത് വാരന്‍ ബഫറ്റ് താത്പര്യം അറിയിച്ചത്.  

Related Articles

© 2025 Financial Views. All Rights Reserved