
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിയിലാണ് ചൈന. മനുഷ്യന്റെ നിലിനില്‍പ്പിനെ ബാധിക്കുന്ന ചൈന അപൂര്‍വ്വ ദൗത്യ നിര്‍വഹണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ 361 പേരുടെ ജീവന്‍ പൊലിഞ്ഞുപോയിട്ടുണ്ടെന്നാംണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. കൂടുതല്‍ പേരിപ്പോള്‍ നിരീക്ഷണ വിധേയവുമാണ്. മാത്രമല്ല, മരണ സംഖ്യ ഇനിയും വര്‍ധിക്കാനുള്ള സാഹചര്യവും ശക്തമാണ്. 2003 ലെ സാര്‍സ് വൈറസിന്റെ അതേ പ്രത്യാഘാതം തന്നെയാണ് ചൈനയില്‍ ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള കൊറോണ വൈറസിലും ഉണ്ടായിട്ടുള്ളത്. ചൈനയില്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കിയതോടെ ബിസിനസ് ഇടപാടുകള്‍, ഉപഭോഗം നിക്ഷേപ മേഖല എന്നീ മേഖലകളെല്ലാം തളര്‍ച്ചയിലേക്ക് വഴുതി വീണിരിക്കുകയാണ്.
അതേസമയം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈന പത്ത് ദിവസംകൊണ്ട് ഭീമന്‍ ആശുപത്രിയില്‍ ചരിത്രത്തില്‍ ഇടം നേടി. പത്ത് ദിവസംകൊണ്ട് ചൈനയില്‍ അത്യാധുനിക ഉപകരണങ്ങളോട് കൂടിയാണ് ചൈനീസ് സര്‍ക്കാര്‍ ആശുപത്രിയുടെ പണി കഴിപ്പിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം വളരെ വ്യക്തമാി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശാസ്ത്രം രംഗത്തും, ടെക്‌നോളജി രംഗത്തും ചൈന ഏറെ മുന്നിലാണുള്ളതെന്നാണ് ഈ ആശുപത്രി പണികഴിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്. ഏകദേശം 600,000 സ്‌ക്വയര്‍ ഫീറ്റലാണ് പുതിയ ആശുപത്രിയുടെ പണികഴിപ്പിച്ചത്.
കൊറോണ ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്കാകെ 62 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. മാത്രമല്ല, 2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടവും വരുത്തിവെച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കൊറോണ വൈറസിന്റെ ആഘാതം മൂലം ലോകത്താകമാനം ശക്തമായി വിലക്കുകളാണ് ഉള്ളത്.