
വാട്‌സ്ആപ്പ് പേയ്മെന്റ് ഗെയ്റ്റ് വേ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇത് മണി ലാന്‍ചറിങിന് വഴി വെക്കും. നിരോധിത ബിസിനസ്, തീവ്രവാദികള്‍ക്കു പണപ്പിരിവ് എന്നിവ എളുപ്പമാകുമെന്നും രാജ്യ സുരക്ഷയെ ബാധിക്കുമെന്ന അഭിപ്രായം കേന്ദ്ര സര്‍ക്കാരിനും ഇന്റലിജന്‍സ് ബ്യുറോയ്ക്കും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. വാട്‌സാപ്പില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിച്ചു വരുന്നത്. ഇന്ത്യയില്‍ 200 മില്യണ്‍ ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ കൂടുതല്‍ സുരക്ഷാകള്‍ രാജ്യത്ത് നടപ്പിലാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
മെസേജുകളുടെ ഉറവിടം, ഗ്രൂപ്പില്‍ വിദേശികള്‍ ഉണ്ടാവാം എന്നതൊക്കെ ഹവാല വിപണിയില്‍ വഹാട്‌സാപ് പേയ്മെന്റ് പെയ്‌മെന്റ് ഉണ്ടാക്കാനിടയുള്ള നിയമ, സുരക്ഷ, ധനകാര്യ സുരക്ഷ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ഇങ്ങനെയുള്ള പണം കൈമാറ്റം ഒരു സമാന്തര ബാങ്കിംഗ് വ്യവസായത്തിന് വഴിമരുന്നിടും.