
ചൈനീസ് സമ്പദ് വ്യവസ്ഥ കൂടുതല്‍ തുറന്നിടണമെന്ന അഭിപ്രായവുമായി യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ഇന്ത്യ വ്യക്തമാക്കി. ചൈനയിലേക്ക് കൂടുതല്‍ വിദേശ കമ്പനികള്‍ക്ക് പ്രവേശിക്കാന്‍ അവസരം ഇല്ലെന്നും, ഇതിന് പരിമിധിയുണ്ടെന്നുണ് യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ വ്യക്തമാക്കുന്നത്. ചൈനയില്‍ കൂടുതല്‍ അവവസരങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് മാത്രമാണെന്നും അത്തരം നയങ്ങള്‍ ഒഴിവാക്കണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ ഓഫ് ചേംബര്‍ പറയുന്നത്.
അതേസമയം യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ചൈനീസ് കമ്പനികള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശ കമ്പനികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കണമെന്നും, പരിഷ്‌കരണം നടപ്പിലാക്കണമെന്നുമാണ് വിദഗ്ധരില്‍ ചിലര്‍ പറയുന്നത്.
വ്യവസായിക ഉത്പ്പാദനം 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ മാത്രം ചൈനയുടെ വ്യവസായിക ഉത്പ്പാദനം 4.4 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2002 ന് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ ഉത്പ്പാദനമാണ് ചൈനയുടെ വ്യവസായിക ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തില്‍ മാത്രം ചൈനയുടെ വ്യവസായിക ഉത്പ്പാദനത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 4.8 ശതമാനമാണെന്നാണ് കണക്കുകള്‍ തുറന്നുകാട്ടുന്നത്.
ചൈനയുടെ നിക്ഷേപങ്ങളിലും, റീട്ടെയ്ല്‍ മേഖലയിലെ വളര്‍ച്ചയിലും ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ചൈന പലിശ നിരക്ക് വെട്ടിക്കുറക്കാനുള്ള സാഹചര്യവും ഉണ്ടെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമം യുഎസ്-ചൈന വ്യാപാര തര്‍ക്കവും ചൈനയുടെ വളര്‍ച്ചയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയടക്കം ഗുരുതരമായ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക.