
ന്യൂഡല്‍ഹി: പതജ്ഞലി ഗ്രൂിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭത്തിലുണ്ടായത് 10 ശതമാനം ഇടിവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2018 മാര്‍ച്ച് മാസം വരെ കമ്പനിയുടെ ലാഭം 2000 കോടി രൂപ വരെ ലാഭം നേടുമെന്ന പ്രവചനവും പ്രതീക്ഷയും ബാബാ രാംദേവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 81 ഡോളര്‍ വരുമാന നേട്ടം മാത്രമാണ് ഈ കാലയളവില്‍ കമ്പനിക്ക് കൈവരിക്കാന്‍ സാധിച്ചതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കമ്പനിയുടെ ലാഭത്തില്‍ ഇടിവ് വരാന്‍ കാരണം 2016 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനമാണെന്നാണ് റിപ്പോര്‍ട്ട്. 2017 ല്‍ നടപ്പിലാക്കിയ ജിഎസ്ടി നയവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് കോട്ടം വരുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിപണി രംഗത്ത് കമ്പനി കൂടുതല്‍ നേട്ടം കൊയ്യാനുള്ള പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നുണ്ട്.