
വാട്‌സാപ്പ് സന്ദേശങ്ങളുടെ പ്രഥമ ഉറവിടം എവിടെ നിന്നുമാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെ പ്രഫസറായ വി. കാമകോട്ടി. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യം സന്ദേശം അയച്ചയാളുടെ വിവരങ്ങള്‍ ഉള്ളടക്കത്തിനൊപ്പം ചേര്‍ക്കുന്നതിലൂടെ വാട്‌സാപ്പിന് അതിന്റെ എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമിലും സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മാത്രമല്ല വാട്‌സാപ്പിന്റെ യുഎസ് പ്ലാറ്റ്‌ഫോമില്‍ സ്വീകരിക്കാവുന്ന രണ്ട് ഓപ്ഷനുകളും അദ്ദേഹം നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ തുറന്നതും ദൃശ്യവുമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആദ്യത്തേത്. രണ്ടാമത്തേതില്‍ ഇത് എന്‍ക്രിപ്റ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് അംഗമാണ് കാമകോട്ടി. വാട്‌സാപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനായി എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കണ്ടെത്തണമെന്ന് മദ്രാസ് ഹൈക്കോടതി ജൂലൈ 24ന് കാമകോട്ടിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രൊഫസര്‍ നിര്‍ദ്ദേശിച്ച ആദ്യ ഓപ്ഷനില്‍, എന്‍ക്രിപ്റ്റ് ചെയ്ത ഓരോ സന്ദേശത്തിനൊപ്പം ഒറിജിനേറ്റര്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ ഓരോ സ്വീകര്‍ത്താവിനും യഥാര്‍ത്ഥത്തില്‍ സന്ദേശം അയച്ച വ്യക്തിയുടെ ഐഡന്റിറ്റി അറിയാന്‍ കഴിയും. എന്നിരുന്നാലും, രണ്ടാമത്തെ ഓപ്ഷനില്‍, ഒറിജിനേറ്റര്‍ വിവരങ്ങള്‍ ഓരോ സന്ദേശത്തിലും യാത്ര തുടരുമ്പോള്‍, സ്വീകര്‍ത്താവിന് അത് കാണാന്‍ കഴിയില്ല, കാരണം വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണ്.
പക്ഷേ, ഇത് കമ്പനിക്ക് മനസിലാക്കിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വാട്‌സാപ്പിന്റെ പത്താം വാര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്ക് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. സന്ദേശം സത്യമല്ലെന്നും തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിനെ ഉദ്ധരിച്ച് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
1000 ജിബി സൗജന്യമായി നല്‍കുന്നെന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിയുമ്പോള്‍ വരുന്ന സര്‍വ്വേ പൂര്‍ത്തിയാക്കുകയും സന്ദേശം 30 പേര്‍ക്ക് വാട്‌സാപ്പിലൂടെ അയക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു വ്യാജ പ്രചാരണം.