
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നീ മൂന്ന് മെസ്സേജിംഗ് സേവനങ്ങളും ഫെയ്‌സ് ബുക്കു ഒന്നിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ആപ്ലിക്കേഷനുകളില്‍ നിന്ന് പുറത്തുകടക്കാന്‍ ആവശ്യമില്ലാത്തത്ര വേഗത്തില്‍ ചാറ്റ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇതിലൂടെ വരാന്‍ പോകുന്നത്.
ഫെയ്‌സ്ബുക്ക് മൂന്ന് സേവനങ്ങളെ സമന്വയിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ് ആപ്പ് സേവനങ്ങള്‍ സറ്റാന്‍ഡ് എലോണ്‍ ആപ്പ് ആയി തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ആകുമ്പോഴേക്കും ഇത് പൂര്‍ത്തിയാകുമെന്നാണ് പറയപ്പെടുന്നത്.
മൂന്ന് ആപ്ലിക്കേഷനുകള്‍ എങ്ങനെയാണ് ഏറ്റവും ആഴത്തിലുള്ളതും അടിസ്ഥാനപരവുമായ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ വലിയൊരു പരിധി ആവശ്യമാണ്. ഇതിലൂടെ ലോകത്തെ ഏറ്റവും വലിയ മൂന്ന് മെസേജിംഗ് നെറ്റ്വര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും. ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ, അതില്‍നിന്നും സൈന്‍ ഔട്ട് ചെയ്യാതെ, ഇന്‍സ്റ്റാഗ്രാമും, വാട്സ് ആപ്പും ഉപയോഗിക്കാന്‍ സാധിക്കും.