ഡാര്‍ക് മോഡ് നടപ്പാക്കാന്‍ വാട്‌സ്ആപ്

January 22, 2020 |
|
News

                  ഡാര്‍ക് മോഡ് നടപ്പാക്കാന്‍ വാട്‌സ്ആപ്

മുംബൈ: നീണ്ടകാത്തിരിപ്പിന് ഒടുവില്‍ ഡാര്‍ക്ക് മോഡ് നടപ്പിലാക്കാന്‍ വാട്‌സ്ആപ്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതാണ് പൂര്‍ണമായും നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്. നിലവില്‍ ബീറ്റ ടെസ്റ്റിങ് പ്ലാറ്റ്‌ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ v2.20.13 എന്ന പേരില്‍ വാട്‌സ്ആപിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമിലേക്ക് മാറാത്തവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി. വെളിച്ചകുറവ് നേരിടുന്ന ചുറ്റുപാടില്‍ ഡാര്‍ക് മോഡ് കണ്ണിന് ആശ്വാസം പകരും.

കൂടുതല്‍ ബാറ്ററി ലൈഫാണ് ഡാര്‍ക് മോഡ് ഫീച്ചറിന്റെ പ്രത്യേകത. വിവിധ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വലതുവശത്തെ മെനുവിലാണ് ഡാര്‍ക് മോഡ് ക്രമീകരിച്ചിരിക്കുന്നത്. സെറ്റിങ്‌സ് തെരഞ്ഞെടുത്ത ശേഷമാണ് ഡാര്‍ക് മോഡിലേക്ക് പോകേണ്ടത്. ഇതില്‍ ചാറ്റ്‌സ് എന്ന ഭാഗം ക്ലിക്ക് ചെയ്തശേഷം തീം തെരഞ്ഞെടുക്കുക. ഇതിലാണ് ഡാര്‍ക് മോഡ് എന്ന ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റത്തിലെ ഡിഫോള്‍ട്ട് ഓപ്ഷന്‍ തെരഞ്ഞെടുത്തും ഓട്ടോമാറ്റിക്കായി ഡാര്‍ക് മോഡിലേക്ക് മാറുംവിധം സംവിധാനവും ഒരുക്കാന്‍ സാധിക്കും. ഇതിനെല്ലാം മുമ്പായി വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റ അപ്‌ഡേറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്.

Related Articles

© 2025 Financial Views. All Rights Reserved