
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണുകളില്‍ ഇന്നു മുതല്‍ വാട്‌സ്ആപ്പ് വര്‍ക്ക് ചെയ്യില്ല. വിന്‍ഡോസ് മൊബൈല്‍ 10 ഹാന്‍ഡ്‌സെറ്റുകളിലും പഴയ ഐഫോണ്‍ ആന്‍ഡ്രോയിഡുകളിലുമാണ് ഇന്ന് മുതല്‍ വാട്‌സ്ആപ്പ് വര്‍ക്ക് ചെയ്യില്ല എന്നാണ് വാട്‌സ് ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വിന്‍ഡോസ് മൊബൈല്‍ 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കി. ഇതിനു പിന്നാലെയാണ് ഈ ഫോണുകളില്‍ ഇന്നു മുതല്‍ വാട്‌സ് ആപ്പ് വര്‍ക്ക് ചെയ്യില്ല എന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
പഴയ ഡിവൈസുകള്‍ക്ക് വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യാനുള്ള പവര്‍ ഇല്ലാ എന്നതിനാലാണ് വാട്‌സ് ആപ്പ് ഈ ഫോണുകളില്‍ നിര്‍ത്തലാക്കുന്നത്. ഫെബ്രുവരിയോടെ പഴയ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഡിവൈസുകളില്‍ നിന്നും വാട്‌സ് ആപ്പ് അപ്രത്യക്ഷമാകും. മൈക്രോസോഫ്റ്റ് തങ്ങളുടെ ഫോണ്‍ സോഫ്റ്റ്വെയര്‍ നിര്‍ത്തലാക്കാനും ഉപഭോക്താക്കളോട് ഐഫോണിലേക്കോ ആന്‍ഡ്രോയിഡ് ഫോണിലേക്കോ ജനുവരിയോടെ മാറാനും അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് വാട്‌സ് ആപ്പിന്റെ പ്രഖ്യാപനം.
2009ല്‍ തുടങ്ങിയ വാട്‌സ് ആപ്പ് എല്ലാ വര്‍ഷവും തങ്ങളുടെ ആപ്ലിക്കേഷന്‍ സവിശേഷതകള്‍ വിപുലീകരിക്കാന്‍ ആവശ്യമായ തരത്തിലുള്ള കഴിവുകള്‍ വാഗ്ദാനം ചെയ്യാത്ത ഉപകരണങ്ങള്‍ക്കുള്ള പിന്തുണ നീക്കം ചെയ്യാറുണ്ട്. പഴയ വിന്‍ഡോസ് അധിഷ്ഠിത ഫോണുകള്‍ക്കുള്ള പിന്തുണ 2018ന്റെ തുടക്കത്തില്‍ തന്നെ നീക്കം ചെയ്തു. അതേസമയം എല്ലാ ബ്ലാക്ക്ബെറി ഒഎസ് ഡിവൈസുകള്‍ക്കുള്ള പിന്തുണയും വാട്‌സ് ആപ്പ് പിന്‍വലിച്ചിരുന്നു.
2020ല്‍ ചില പഴയ ആപ്പിള്‍, ആന്‍േ്രഡായിഡ് ഡിവൈസുകള്‍ക്കുള്ള പിന്തുണയും പിന്‍വലിക്കും. ഐഒഎസ് 12 നേക്കാളും പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള വളരെ കുറച്ച് ഫോണുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് ആപ്പിള്‍ വ്യക്തമാക്കി. അതേസമയം ഇന്ന് മുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല എന്നത് പല ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം ആന്‍േ്രഡായിഡ് 4.0.3, ഐഒഎസ് 9 ഉള്ള ഐഫോണുകളിലും വാട്‌സ് ആപ്പ് വര്‍ക്ക് ചെയ്യും. ഈ വര്‍ഷം ആദ്യം തന്നെ വിന്‍ഡോസ് 10 ഉള്ളവര്‍ ആന്‍േ്രഡായിഡിലേക്ക് മാറണമെന്ന് വ്യക്തമാക്കിയിരിക്കുന്നു.