
വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് വേണ്ടി വാട്‌സാപ്പ് തന്നെ ഇപ്പോള്‍ പുതിയൊരു ഫീച്ചര്‍ പുറത്തിറക്കാന്‍ തയ്യാറാവുന്നു. ഒരുപാട്തവണ ഫോര്‍വേര്‍ഡ് ചെയ്ത സന്ദേശം ദിവസങ്ങള്‍ക്ക് ശേഷമോ, മാസങ്ങള്‍ക്ക് ശേഷമോ ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സന്ദേശങ്ങളെ വിലക്കുന്നിതിന് വേണ്ടി വാട്‌സാപ്പ് പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാട്‌സാപ്പ് തെറ്റായ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ പുതിയൊരു ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കുന്നതിന് വാട്‌സാപ്പ് ഫ്രീക്വന്റലി ഫോര്‍വേര്‍ഡ് എന്ന ഫീച്ചര്‍ നേരത്തെ വികസിപ്പിക്കാന്‍ വാട്‌സാപ്പ് തീരുമാനിച്ചതായാണ് വിവരം. വ്യാജ വാര്‍ത്തകള്‍ ദിനംപ്രതി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാട്‌സാപ്പ് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി പുതിയൊരു ഫീച്ചര്‍ പുറത്തിറക്കുന്നത്. ചാറ്റ് ഫീച്ചര്‍ പുതിയ അപ്ഡേറ്റിലൂടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുകയം. ഈ സന്ദേശം ഒന്നില്‍ കൂടുതല്‍ തവണ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്ന് വാട്‌സാപ്പ് പരിശോധിക്കുകയും പിന്നീട് വാട്‌സാപ്പ് തന്നെ അത്തരമൊരു സന്ദേശത്തിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഫീച്ചര്‍ സംവിധാനം വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഉപഭോയോക്താക്കള്‍ക്ക് വ്യാജ വാര്‍ത്തകള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ സാധ്യമല്ലാതാകും. വാട്‌സാപ്പ് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ പിന്നീട് അത്തരം സന്ദേശങ്ങള്‍ ഉപയോക്താവിന് കൈമാറാന്‍ പറ്റില്ല. പുതിയ ഫീച്ചറിലൂടെ വാട്‌സാപ്പിന് വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ദിനം പ്രതി പ്രചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വാട്‌സാപ്പ് ഇത്തരമൊരു നിയന്ത്രണം ശക്തമാക്കാന്‍ ആലോചിക്കുന്നത്.