
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിളയായ ഗോതമ്പിന്റെ കൃഷിയില്‍ 1.71 ശതമാനത്തിന്റെ കുറവുണ്ടായതായി കാര്‍ഷിക മന്ത്രാലയം. ഗോതമ്പ് കൃഷി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൃഷി കുറഞ്ഞിരിക്കുന്നത്. 2021-22 റാബി സീസണില്‍ ഇതുവരെ 1.71 ശതമാനം ഇടിഞ്ഞ് 333.97 ലക്ഷം ഹെക്ടറിലെത്തിതായാണ് വെള്ളിയാഴ്ച കൃഷി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം.
ഗോതമ്പ് പോലുള്ള റാബി (ശീതകാല) വിളകളുടെ വിതയ്ക്കല്‍ ഒക്ടോബറില്‍ ആരംഭിക്കുകയും വിളവെടുപ്പ് ഏപ്രില്‍ മുതല്‍ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 339.81 ലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. കണക്ക് പ്രകാരം, ഗോതമ്പ് വിതയ്ക്കുന്നതില്‍ ഉത്തര്‍പ്രദേശില്‍ 3.11 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ കുറവാണുണ്ടായിരിക്കുന്നത്. അതിന് പുറമെ, ഗോതമ്പ് വിതയ്ക്കുന്നതില്‍ ഹരിയാനയില്‍ 1.35 ലക്ഷം ഹെക്ടറിന്റേയും മഹാരാഷ്ട്രയില്‍ 1.20 ലക്ഷം ഹെക്ടറിന്റേയും മധ്യപ്രദേശില്‍ 1.14 ലക്ഷം ഹെക്ടറിന്റേയും കുറവുണ്ടായിട്ടുണ്ട്.
മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗോതമ്പ് വിതയ്ക്കുന്നതില്‍ ഗുജറാത്ത്, കര്‍ണാടക, പശ്ചിമബംഗാള്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം, മറ്റ് ചില സംസ്ഥാനങ്ങളില്‍ കൃഷി ഉയര്‍ന്നിട്ടുമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ രാജസ്ഥാന്‍ (1.96 ലക്ഷം ഹെക്ടര്‍), ബിഹാര്‍ (0.68 ലക്ഷം ഹെക്ടര്‍), ഛത്തീസ്ഗഡ് (0.09 ലക്ഷം ഹെക്ടര്‍, അസം (0.01 ലക്ഷം ഹെക്ടര്‍) എന്നിവിടങ്ങളില്‍ നിന്ന് ഗോതമ്പ് കൃഷി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോതമ്പ് വിതയ്ക്കല്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. എണ്ണക്കുരു കൃഷിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. റാബി സീസണില്‍ 81.66 ലക്ഷം ഹെക്ടറില്‍ നിന്ന് ഡിസംബര്‍ 7 വരെ എണ്ണക്കുരുക്കൃഷി 98.85 ലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ 89.71 ലക്ഷം ഹെക്ടറിലാണ് എണ്ണക്കുരു, കടുക് എന്നിവയുടെ വിത്ത് പാകിയത്.
ഭക്ഷ്യഎണ്ണകള്‍ക്കായുള്ള ഇറക്കുമതിയെ രാജ്യം വന്‍തോതില്‍ ആശ്രയിക്കുന്നത് പരിഗണിക്കുമ്പോള്‍ ഇത് നല്ല സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ, റാബി സീസണില്‍ നെല്‍കൃഷിയിലും ഇടുവുണ്ടായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ നെല്ല് വിതച്ചതില്‍ 18.69 ലക്ഷം ഹെക്ടറില്‍ നിന്ന് ഡിസംബര്‍ 7 വരെ 16.44 ലക്ഷം ഹെക്ടറായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.