
മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തത്തില്‍ രാജ്യത്തിന് വന്‍വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം 29 ബില്യണ്‍ഡോളറാണ്. പ്രതിരോധമേഖലയില്‍ അടക്കമുള്ള വ്യാപാര ബന്ധത്തില്‍ കൂടുതല്‍ ഊഷ്മളമാവുന്നതിന്റെ സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യസന്ദര്‍ശിക്കും. ഇത് വരുംകാലത്തേക്കുള്ള വ്യാപാര,വാണിജ്യ ഇടപാടുകള്‍ ഊര്‍ജ്ജിതമാക്കാന്‍ വേണ്ടിയാണെന്നാണ് കരുതുന്നത്. നിലവില്‍ ഇന്ത്യ-പസഫിക് മേഖലയില്‍ പൊതുവായ വികസനവും സുരക്ഷിതത്വവും തീവ്രവാദ പ്രതിരോധവുമെല്ലാം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചതുര്‍രാഷ്ട്രസഖ്യമായക്വാഡിലും ഓസ്‌ട്രേലിയയും ഇന്ത്യയും പങ്കാളികളാണ്. പ്രതിരോധമേഖലയിലെ വാണിജ്യഇടപാടുകളിലും മികച്ച വളര്‍ച്ചയാണ് ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ലഭിച്ചത്.
ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സൈന്യസാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിലാണ് പ്രതിരോധമേഖലയില്‍ അടക്കം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാകുന്നത്. ഉഭയകക്ഷി,വ്യക്തിഗത ബന്ധത്തിലും ഇന്ത്യയ്ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയോട് കൂടുതല്‍ അടുക്കാന്‍ സാധിച്ചുവെന്ന ഇറക്കുമതി,കയറ്റുമതി മേഖലയിലെ വിലയിരുത്തലുകളുണ്ട്. രണ്ട് രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം നിലവില്‍ 29 ബില്യണ്‍ ഡോളറാണ്. അതേസമയം 77 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഓസ്‌ട്രേലിയയോട് ജപ്പാനും 194 ബില്യണ്‍ ഡോളറുമായി ചൈനയും മൂല്യം പങ്കിടുന്നു. ഓസ്‌ട്രേലിയ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി വിപണിയായാണ് കണക്കാക്കുന്നത് . ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളിലും ഇന്ത്യന്‍ വാണിജ്യമേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനാണ് ഓസ്‌ട്രേലിയയുടെ പരിശ്രമം. ഇതിന് മുന്നോടിയായാണ് ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടത്.
ഉന്നതതലസംഘത്തിനൊപ്പമുള്ള അദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ഭാവിയിലേക്കുള്ള വ്യാപാരകരാറുകളെ കുറിച്ചാകും ചര്‍ച്ച. ഓസ്‌ട്രേലിയയിലെ പ്രതിപക്ഷപാര്‍ട്ടികളും ഇന്ത്യയുമായുള്ള വ്യാപാരപങ്കാളിത്തത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ തന്ത്രപരമായ സമീപനങ്ങളായിരിക്കും ഓസ്‌ട്രേലിയ കൈക്കൊള്ളുക. ചൈന ഇന്തോ-പസഫിക് മേഖലയിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നതും ഇരുരാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് തന്നെസമുദ്രമേഖലയിലെ സാന്നിധ്യവും സഹകരണവും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും ഇരുരാഷ്ട്രങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ നടന്നേക്കും. നിലവില്‍ ക്വാഡ് സഖ്യത്തില്‍ ഇരുരാജ്യങ്ങളും പങ്കാൡകളാണ്. വ്യവസായ,വാണിജ്യ മേഖലയില്‍ നിന്നുള്ളവര്‍ രണ്ട് രാജ്യങ്ങളുടെയും വരാനിരിക്കുന്ന കരാറുകളെ മികച്ച പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.