അടുത്ത 3 വര്‍ഷത്തിനുള്ളില്‍ പുതിയ 100 എയര്‍പോര്‍ട്ടുകള്‍ വരുന്നു; എവിടെയെല്ലാം ?

December 03, 2020 |
|
News

                  അടുത്ത 3 വര്‍ഷത്തിനുള്ളില്‍ പുതിയ 100 എയര്‍പോര്‍ട്ടുകള്‍ വരുന്നു; എവിടെയെല്ലാം ?

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 എയര്‍പോര്‍ട്ടുകള്‍ കൂടി തുറക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കുറച്ച് നാള്‍ മുന്‍പ് പ്രഖ്യാപിച്ചത്. ഹെലിപോര്‍ട്ടുകളും സീ പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ളവയാണിത്. പുതിയ എയര്‍പോര്‍ട്ടുകള്‍ എവിടെയൊക്കെയാകും ആരംഭിച്ചേക്കുക എന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു ദശലക്ഷം ജനസംഖ്യയുള്ള 53 നഗര ക്ലസ്റ്ററുകള്‍ രാജ്യത്തുണ്ട്. ഇവയില്‍ വിമാന ഗതാഗത സൗകര്യമില്ലാത്ത നിരവധി നഗരങ്ങളും. ഗാസിയാബാദ്, ഫരീദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളുടെ സര്‍വീസ് പ്രയോജനപ്പെടുത്തേണ്ടി വരുന്ന ഈ നഗരങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍ വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതുപോലെ കേരളത്തില്‍ മലപ്പുറം, കൊല്ലം തൃശ്ശൂര്‍, എന്നിവ നിലവില്‍ കൊച്ചി, തിരുവനന്തപുരം,കോഴിക്കോട്, കണ്ണൂര്‍ എന്നീ എയര്‍പോര്‍ട്ടുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍ എത്താനുള്ള സാധ്യത തള്ളാനാകില്ല. അതേസമയം ഏറ്റവും കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ ആരംഭിച്ചേക്കുക കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായിരിക്കും എന്ന സൂചനയുമുണ്ട്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ 400 ഓളം എയര്‍ സ്ട്രിപ്പുകള്‍ ഉണ്ടായിരുന്നുവെന്നും അവ വിമാനത്താവളങ്ങളാക്കി മാറ്റാമെന്നും പലപ്പോഴും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 1980 കളില്‍ വായൂദൂത് പ്രവര്‍ത്തിച്ച റൂട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് വാദത്തെ പലപ്പോഴും പിന്തുണയ്ക്കുന്നത്. എന്നിരുന്നാലും, എയര്‍ സ്ട്രിപ്പുകള്‍ നിലവില്‍ മോശം അവസ്ഥയിലാണ്. വമ്പന്‍ പ്രഖ്യാപനം ധനമന്ത്രാലയം നടത്തിയെങ്കിലും നിലവിലെ അവസ്ഥയില്‍ മൂന്ന് വര്‍ഷം കൊണ്ട് എയര്‍പോര്‍ട്ടുകള്‍ ഒരുങ്ങുമോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

Related Articles

© 2025 Financial Views. All Rights Reserved