ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍

May 03, 2022 |
|
News

                  ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍

ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍. ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ തിരിച്ചുവരവും വര്‍ദ്ധിച്ചുവരുന്ന അവശ്യകതയും കമ്പനികളെ നിയമനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഏപ്രിലില്‍ വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം മുന്‍കാല ശരാശരിയേക്കാള്‍ കൂടുതലാകാന്‍ കാരണമായി.

സ്‌പെഷ്യലിസ്റ്റ് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്‌ഫെനോ, ലിങ്ക്ഡ്ഇന്‍, എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റ അനുസരിച്ച്, ഏപ്രിലില്‍ സജീവമായ തൊഴിലവസരങ്ങളുടെ എണ്ണം 305,000 ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനമാണ് വര്‍ധന. ഇത് കോവിഡിന് മുമ്പുള്ള പ്രതിമാസ ശരാശരി 230,000-240,000 ഒഴിവുകളേക്കാള്‍ കൂടുതലാണ്. കൂടാതെ മാര്‍ച്ചിലെ ജോലികളുടെ സംഖ്യയായ 310,000 ന് തുല്യമാണ്.

മൊത്തത്തിലുള്ള പോസിറ്റീവ് ബിസിനസ്സ് വികാരം, ഉപഭോഗത്തിലെ വര്‍ദ്ധനവ്, ഡിമാന്‍ഡ്, വളര്‍ച്ചാ സാധ്യതകളിലെ ഉയര്‍ന്ന ആത്മവിശ്വാസം എന്നിവ ഇതിന് കാരണമായി ജോബ് മാര്‍ക്കറ്റ് വിദഗ്ധര്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍പുട്ട് ചെലവിലുണ്ടാകുന്ന ആഘാതത്തിലും കമ്പനികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും, ബിസിനസ്സ് വികാരം ശക്തമായി തുടരുന്നതിനാല്‍ നിയമനത്തെ മിക്കവാറും ബാധിക്കുകയില്ലെന്ന് സാമ്പത്തിക വിദഗ്ധരും വ്യവസായ വിദഗ്ധരും പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved