ജനുവരിയിലെ മൊത്തവില പണപ്പെരുപ്പം 2.03 ശതമാനമായി

February 15, 2021 |
|
News

                  ജനുവരിയിലെ മൊത്തവില പണപ്പെരുപ്പം 2.03 ശതമാനമായി

ന്യൂഡല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ 1.22 ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ വിലക്കയറ്റ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3.52 ആയിരുന്നു വിലക്കയറ്റം.

ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിര്‍മാണ മേഖലയിലെ വിലക്കയറ്റമാണ് മൊത്ത വിലയെ ബാധിച്ചത്. നിര്‍മാണ വസ്തുക്കള്‍, ഇന്ധനം, ഊര്‍ജം എന്നിവയുടെ ഈ കാലയളവില്‍ വില കുതിച്ചു കയറി.   ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ജനുവരിയില്‍ 4.06 ശതമാനമായിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved