
ന്യൂഡല്‍ഹി: രാജ്യത്തെമൊത്ത വ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് (ഡബ്ല്യുപിഐ) 2.93 ശതമാനമായി ഉയര്‍ന്നു. ഫിബ്രുവരി മാസത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ജനുവരിയില്‍ ഇത് രണ്ട് ശതമാനമായിരുന്നു. അതേസമയം 2.88 ശതമാനമാണ് മൊത്ത വ്യാപര വില സൂചികയിലെ പണപെരുപ്പം പ്രതീക്ഷിച്ചത്.
ഇന്ധനത്തിന്റെയും ഭക്ഷ്യ ഉത്പന്നങ്ങളുടെയും വില കൂടിയതുകൊണ്ടാണ് പണപെരുപ്പം വര്‍ധിക്കുന്നതിന് കാരണം. അതേസമയം മൊത്ത വ്യാപാര സൂചികയുടെ വിലയുടെ അടിസ്ഥാനത്തിലുള്ള ഭക്ഷ്യ വിലപെരുപ്പം ജനുവരിയില്‍ 1.84 ശതമാനത്തില്‍ നിന്ന് 3.29 ശതമാനമായി ഉയര്‍ന്നു. മാസാടിസ്ഥാനത്തില്‍ മൊത്തവ്യാപാര വില സൂചിക വര്‍ധിച്ചതാണ് പണപെരുപ്പം വര്‍ധിക്കുന്നതിന് കാരണമെന്നും വിലയിരുത്തലുണ്ട്.