
അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ ഫോര്‍എവര്‍ 21 കടക്കെണിയിലകപ്പെട്ടതായി റിപ്പോര്‍ട്ട്. മികച്ച ഓഫറുകള്‍ വിപണി രംഗത്ത് നല്‍കിയിട്ടും, ഫോര്‍എവര്‍ 21 എന്ന ആഗോള ബ്രാന്‍ഡിന് വിപണി രംഗത്ത് മികച്ച നേട്ടം കൊയ്യാന്‍ സാധ്യമാകുന്നില്ലെന്നാണ് ബ്ലൂംബര്‍ഗ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടക്കെണിയാലയതിനെ തുടര്‍ന്ന് കമ്പനി വിവിധ മാര്‍ഗങ്ങളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കമ്പനിയുടെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കടക്കെണിയില്‍ നിന്ന് കരകയറാന്‍ കമ്പനി അധിക സഹായം തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ആഗോള ബ്രാന്‍ഡായ ഫോര്‍എവര്‍ 21 ന്റെ വിവിധ സ്‌റ്റോറുകള്‍ അടച്ചുപൂട്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം കുറഞ്ഞ വിലക്ക് ആഗോള തലത്തില്‍ ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്ന കമ്പനിയുടെ വിവിധ സ്റ്റോറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആഗോള തലത്തില്‍ കമ്പനിയുടെ 800 സ്റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചില്ലറ വിപണി രംഗത്ത് നേരിട്ട മാന്ദ്യം മൂലമാണ് വിപണി രംഗത്ത് കമ്പനിക്ക് തിരിച്ചടിയായത്.
എന്നാല്‍ 1984 ല്‍ സ്ഥാപിതമായ കമ്പനി ലാറ്റിനമേരിക്ക, യുഎസ്, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളില്‍ കുറഞ്ഞ വിലയില്‍ 800 ല്‍ കൂടുതല്‍ സ്റ്റോറുകളിലൂടെ കുറഞ്ഞ വിലയക്ക് ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ കമ്പനി കടക്കെണിയലായത് ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ഓഫര്‍ നല്‍കിയത് മൂലമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചില്ലറ വ്യാപാരത്തില്‍ വന്ന ആശയകുഴപ്പങ്ങളും കമ്പനിയുടെ ബ്രാന്‍ഡ് വിറ്റഴിക്കുന്നതിന് തടസ്സം നില്‍ക്കുന്നുണ്ട്. റീട്ടെയ്ല്‍ രംഗത്തും, ഓണ്‍ലൈന്‍ വില്‍പ്പനയിലും ഫോര്‍എവര്‍ 21 ന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫോര്‍എവര്‍ 21 ന്റെ സ്‌റ്റോറുകള്‍ അടക്കുന്നതോടെ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇന്ത്യയിലടക്കം കമ്പനിയുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് വിവരം.