ഞാന്‍ തരാമെന്ന് പറഞ്ഞ പണം പ്രധാനമന്ത്രി ബാങ്കുകളോട് സ്വീകരിക്കാന്‍ പറയാത്തത് എന്തുകൊണ്ടെന്ന് വിജയ് മല്യ

February 14, 2019 |
|
News

                  ഞാന്‍ തരാമെന്ന് പറഞ്ഞ പണം പ്രധാനമന്ത്രി ബാങ്കുകളോട് സ്വീകരിക്കാന്‍ പറയാത്തത് എന്തുകൊണ്ടെന്ന് വിജയ് മല്യ

എന്തുകൊണ്ടാണ് ഞാന്‍ തരമെന്ന് പറഞ്ഞ പണം പ്രധാനമന്ത്രി സ്വീകരിക്കാത്തതെന്ന ചോദ്യമുയര്‍ത്തി വിജയ് മല്യ. ഞാന്‍ താരാമെന്ന് പറഞ്ഞ പണം ബാങ്കുകളോട് സ്വീകരിക്കാന്‍ പ്രധാനമന്ത്രി മടികാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെയാണ് വിജയ് മല്യ ചോദിച്ചിട്ടുള്ളത്. കിങ് ഫിഷറിന് നല്‍കിയ പണം ബാങ്കുകള്‍ക്ക് തിരികെ നല്‍കാമെന്ന് പറഞ്ഞിട്ട് പ്രധാനമന്ത്രി കേട്ട ഭാവം പോലും നടിക്കുന്നില്ലെന്ന് മല്യ വീണ്ടും ഓര്‍മിപ്പിച്ചു. 

കഴിഞ്ഞ ദിവസം പ്രധാനന്ത്രി വിജയ്മല്യയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. 9000 കോടി രൂപ വായ്പ എടുത്ത മുങ്ങിയ ഒരാളെന്നായിരുന്നു വിജയ് മല്യയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് വിജയ് മല്യ ട്വിറ്ററിലൂടെ പ്രധാനമത്രിക്കെതിരെ മറുപടിപടിയുമായി രംഗത്തെത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved