
ന്യൂഡല്‍ഹി: ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്കും, ഉന്നത വിദ്യാഭ്യാസ മേഖലയിലും ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരുന്നതായി റിപ്പോര്‍ട്ട്. വിവിധ ഉത്പ്പന്നങ്ങള്‍ക്ക് അധിക ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് പുറമെ ജിഎസ്ടിയില്ലാത്ത വിവിധ മേഖലകളിലേക്കും ജിഎസ്ടി ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇക്കാര്യം ഗൗരവത്തില്‍ പരിഗണിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ ഈ മാസം 25 നു മുമ്പായി ദേശീയ ജി.എസ്.ടി സമിതി യോഗത്തിനു മുമ്പാകെ ബന്ധപ്പെട്ട ഉന്നതതല സമിതി സമര്‍പ്പിക്കുമെന്നാണു സൂചന. 2019-20 ലെ ജി.എസ്.ടി വരുമാനം പ്രതീക്ഷിച്ചതിലും ഏറെ താഴ്ന്നു പോകുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി സമിതി മുന്‍പോട്ട് പോകാന്‍ തീരുമാനിച്ചി്ട്ടുള്ളത്. സെപ്റ്റംബറില്‍ ജിഎസ്ടി വരുമാനത്തില്‍ മാത്രം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സെപ്റ്റംബര്‍ മാസത്തില്‍ ജി എസ്ടി സമാഹരണം ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം 91,916 കോടി രൂപയിലേക്കാണ് എത്തിയിട്ടുള്ളത്. ആഗസ്റ്റില്‍ 98,202 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം 45,069 കോടി രൂപയുമാണ്.
ഈ വര്‍ഷം മൂന്നാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് തഴെ എത്തിയിട്ടുള്ളത്. അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
കേന്ദ്ര ജിഎസ്ടി (ഇഏടഠ) വരുമാനം ജൂണില്‍ രേഖപ്പെടുത്തിയത് 18,366 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി (ടഏടഠ) വരുമാനത്തില്‍ രേഖപ്പെടുത്തിയത് 25,343 കോടി രൂപയുമാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതി, ഇറക്കുമതി എന്നിവയെ ആശ്രയിക്കുന്ന സംയോജിത ജിഎസ്ടി വരുമാനമായി ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 47,772 കോടി രൂപയുമാണ്.