സൗദി അരാംകോയുടെ ചെയര്‍മാന്‍ റിലയന്‍സ് ഇന്റസ്ട്രീസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലേക്കോ?

June 21, 2021 |
|
News

                  സൗദി അരാംകോയുടെ ചെയര്‍മാന്‍ റിലയന്‍സ് ഇന്റസ്ട്രീസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലേക്കോ?

മുംബൈ: സൗദി അരാംകോയുടെ ചെയര്‍മാനും സൗദി ഭരണകൂടത്തിലെ വെല്‍ത്ത് ഫണ്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഗവര്‍ണറുമായ യാസിര്‍ അല്‍-റുമയ്യന്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍ അംഗമായേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 ന് ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിന്റെ യോഗത്തിന് മുന്‍പോ യോഗത്തിന് ശേഷമോ ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വരുമെന്നാണ് വിവരം.

റിലയന്‍സ് ഇന്റസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വളരെ സസൂക്ഷ്മം വീക്ഷിക്കപ്പെടുന്ന ഒന്നാണ്. കമ്പനിയുടെ 3000ത്തിലേറെ ഓഹരി ഉടമകള്‍ കഴിഞ്ഞ തവണ നേരിട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. വെര്‍ച്വലായി യോ?ഗത്തില്‍ പങ്കെടുത്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായിരുന്നു. 

എന്നാല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍ വരാന്‍ പോകുന്ന മാറ്റത്തെ കുറിച്ച് ഇതുവരെ റിലയന്‍സോ സൗദി അരാംകോയോ പ്രതികരിച്ചിട്ടില്ല. 2019 ഓഗസ്റ്റിലാണ് റിലയന്‍സിന് കീഴില്‍ ഗുജറാത്തിലെ ജാംനഗറില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ റിഫൈനറിയിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് മുകേഷ് അംബാനി വിറ്റത്. 2020 മാര്‍ച്ചില്‍ ഈ ഇടപാട് പൂര്‍ണമായി. ഇതോടെയാണ് അരാംകോ ചെയര്‍മാന് ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലേക്ക് എത്താനാവുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved