
ന്യൂയോര്‍ക്ക്: ലിനക്‌സ്,വിന്‍ഡോസ് സിസ്റ്റങ്ങള്‍ക്ക് ഭീഷണിയാകുന്ന പുതിയ മാല്‍വെയര്‍ കണ്ടെത്തി. ഒരു റാന്‍സം മാല്‍വെയറായ സൈബോര്‍ഗ് മാല്‍വെയറിനെയാണ് കണ്ടെത്തിയത്. നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിയാല്‍ ഡാറ്റ മുഴുവന്‍ കൈവശപ്പെടുത്തിയ ശേഷം ഡാറ്റകള്‍ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടും ഈ മാല്‍വെയറെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രസ്റ്റ് വേവ് സ്‌പൈഡര്‍ ലാബ് പറഞ്ഞു,. മുമ്പ് സൈബര്‍ ലോകത്തെ വിറപ്പിച്ച വാനക്രൈയുടെ മറ്റൊരു പതിപ്പാണിത്.
ഇ-മെയിലില്‍ 'Please install the latest critical update from Microsoft attached to this email' എന്ന പേരിലെത്തുന്ന മെയില്‍ സന്ദേശത്തില്‍ ജെപെക് ഇമേജുമുണ്ടാകും. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിനായി നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍
bitcoingenerator.exeഎന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡാകും. ഒപ്പം മാല്‍വെയറും കടന്നുകൂടുകയാണ് ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു.കമ്പ്യൂട്ടറിനെ ബാധിച്ചു കഴിഞ്ഞാല്‍ കമ്പ്യൂട്ടറിലെ ഫയലുകളില്‍ പ്രത്യേക എക്‌സറ്റന്‍ഷന്‍ കാണാം. ഡെസ്‌ക്ടോപ്പില്‍ 'Cyborg_DECRYPT.txt എന്ന ഫയല്‍ പ്രത്യക്ഷപ്പെടും. ഇതിനൊപ്പം സിസ്റ്റത്തിന്‍രെ ഡ്രൈവില്‍ bot.exe എന്ന മാല്‍വെയറിന്റെ കോപ്പിയും കാണാം. ഈ മാല്‍വെയര്‍ അതീവഗുരുതര സ്വഭാവമുള്ളതാണെന്ന് സൈബര്‍ വിദഗ്ധരും പറയുന്നു.