വിപ്രോയുടെ സിഇഒ രാജിവെച്ചു; കുടുംബ പ്രതിബദ്ധതയെന്ന് കമ്പനി; പുതിയ സിഇഒയെ കണ്ടെത്താനുള്ള തിടുക്കത്തില്‍ കമ്പനി

January 31, 2020 |
|
News

                  വിപ്രോയുടെ സിഇഒ രാജിവെച്ചു;  കുടുംബ പ്രതിബദ്ധതയെന്ന് കമ്പനി;  പുതിയ സിഇഒയെ കണ്ടെത്താനുള്ള തിടുക്കത്തില്‍ കമ്പനി

ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സിഇഒ ആബിദലി  നിമുച്ച് വാല രാജിവെച്ചതായി റിപ്പോര്‍ട്ട്.  അതേസമയം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നത് ആര് എന്ന് വ്യക്തമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ സിഇഒയെ കണ്ടെത്തുന്നവരെ തല്‍ സ്ഥാനത്ത് ആബിദലി നിമുച്ച് വാല തുടരുമെന്നാണ് റിപ്പോര്‍ട്ട്.  കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  

ആബിദ് നിമുച്ച് വാലയുടെ എല്ലാ സംഭാവനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുവന്നം കമ്പനി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  കുടുബം പ്രതിബദ്ധകള്‍ കാരണമാണ്  ആബിദ് നിമുച്ച് വാല രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  ആഗോള തലത്തില്‍ വിപ്രോയുടെ  ഡിജിറ്റല്‍  ബിസിനസ് രംഗത്ത് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ആബിദലി നിമുച്ച്‌വാല. 

2015 മുതല്‍ വിപ്രോയുടെ ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് ചീഫ് ഒാപ്പറേറ്റീവ് ഓഫീസറായി ചുമതലയേറ്റ വ്യക്തിയാണ് ആബിദ് നിമുച്ച്‌വാല. 2016 ഫിബ്രുവരി ഒന്നിനായിരുന്ന വിപ്രോയുടെ സിഇഒ ആി ചുമതലയേറ്റത്.  ഐടി സര്‍വീസ് 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ആബിദ് നിമുച്ച് വാല. കമ്പനിയുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ട കാലമായിരുന്നു ആബിദ് നിമുച്ച് വാലയുടേത്. അതേസമയം വിപ്രോയ്ക്ക് ആബിദലി നിമുച്ച് വാലയുടെ അഭാവം വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.  

അതേസമയം അടുത്ത ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ കണ്ടെത്താന്‍ ഡയറക്ടറേറ്റ് ബോര്‍ഡില്‍ ചില നടപടികള്‍ ആരഭിച്ചതായാണ് വിവരം. പുതിയ സിഇഒയെ കണ്ടെത്തുന്നത് വരെ ആബിദ് നിമുച്ച് വാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തുടരുമെന്ന ബിഎസ്ഇ ഫയലിംഗിലൂടെ കമ്പനി വ്യക്തമാക്കി.  ആബിദലി നിമുച്ച് വാല രാജിവെച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികളില്‍ രണ്ട്   ശതമാനം ഇടിവ് രേഖപ്പെടുത്തിയ ബിഎസ്ഇയില്‍ 235 പോയിന്റാണ് ഇടിവ് രേഖപ്പെടുത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved