സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ ഫോറന്‍സിക് കമ്പനിയെ വിപ്രോ നിയമിച്ചു

April 17, 2019 |
|
News

                  സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ ഫോറന്‍സിക് കമ്പനിയെ വിപ്രോ നിയമിച്ചു

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോയിലെ ചില ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഇന്നലെ വൈകുന്നേരം പുറത്തു വിട്ടിരുന്നു. ക്ലയന്റ് വിവരങ്ങള്‍ അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വിപ്രോ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഹാക്കിങ് ചെയ്യപ്പെട്ടത് മൂലം ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കമ്പനി പരിഹാര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സഹായത്തിനായി ഒരു സ്വതന്ത്ര ഫോറന്‍സിക്ക് സ്ഥാപനത്തിന്റെ സഹായം കമ്പനി തേടിയിട്ടുണ്ടെന്നും വിപ്രോ വ്യക്തമാക്കി. 

സൈബര്‍ സെക്യൂരിറ്റി അന്വേഷണ വെബ്‌സൈറ്റ് ക്രെബ്‌സ്ഓണ്‍സെക്ക്യൂരിറ്റി ആണ് ആദ്യം ഹാക്കിങ് റിപ്പോര്‍ട്ട് ചെയ്തത്. വിപ്രോയുടെ ഐടി സിസ്റ്റങ്ങളെ ഹാക്കര്‍മാര്‍ അപഹരിച്ചുകഴിഞ്ഞുവെന്നും കമ്പനിയുടെ ക്ലയന്റുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയെന്നും വ്യക്തമാക്കുകയായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ വ്യവസായ മേഖലയില്‍ സാധാരണമാണ്.' സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും ചീഫ് എക്‌സിക്യുട്ടീവ് അബിഡലി നീമുഷ്വാല പറഞ്ഞു.

കുറഞ്ഞത് ഒരു ഡസനോളം ഉപഭോക്തൃ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് കരുതപ്പെടുന്നത്. നാലാം പാദത്തിലെ മികച്ച വളര്‍ച്ച ഫലങ്ങള്‍ പുറത്തു വിടാനിരിക്കെയാണ് വിപ്രോയുടെ ഡാറ്റാ സുരക്ഷയില്‍ വെല്ലുവിളി നേരിട്ടത്. 

 

Related Articles

© 2025 Financial Views. All Rights Reserved