
ബംഗളുരു: ഐടി സേവന കണ്‍സള്‍ട്ടിങ് കമ്പനിയായ വിപ്രോയ്ക്ക് വന്‍ നഷ്ടം നേരിട്ടു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 3.2% ഇടിഞ്ഞ് 2460 കോടിരൂപയായി. മൊത്തവരുമാനം 15470 കോടിരൂപയാണ്. വാര്‍ഷികഅടിസ്ഥാനത്തില്‍ ഇത് 2.7 % വര്‍ധിച്ചു.ഐടിവിഭാഗത്തിന്റെ വരുമാനം. 2.09 ബില്യണ്‍ ഡോളറാമ്.
മുന്‍പാദങ്ങളെ അപേക്ഷിച്ച് 2.2% വളര്‍ച്ചയാണ് ഉള്ളത്. മാര്‍ച്ച് പാദത്തില്‍ 2.09 ബില്യണ്‍ മുതല്‍ 2.13 ബില്യണ്‍ ഡോളര്‍ വരെയാണ് പ്രതീക്ഷയെന്ന് വിപ്രോ വ്യക്തമാക്കി. മൂന്നാംപാദത്തില്‍ വിപ്രോയുടെ പ്രതി ഓഹരി വരുമാനം 4.3 രൂപയാണ്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 3.2 % ആയിരുന്നു വര്‍ധന. രണ്ട് രൂപ വീതമുള്ള ഇക്വിറ്റി ഓഹരികള്‍ ഒരു രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.