രണ്ടാം പാദത്തില്‍ വിപ്രോയുടെ അറ്റാദായത്തില്‍ വര്‍ധന; നടപ്പുവര്‍ഷം കമ്പനി കൂടുതല്‍ വളര്‍ച്ചയുടെ പാതയിലേക്കെന്ന് വിലയിരുത്തല്‍

October 17, 2019 |
|
News

                  രണ്ടാം പാദത്തില്‍ വിപ്രോയുടെ അറ്റാദായത്തില്‍ വര്‍ധന; നടപ്പുവര്‍ഷം കമ്പനി കൂടുതല്‍ വളര്‍ച്ചയുടെ പാതയിലേക്കെന്ന് വിലയിരുത്തല്‍

ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോയുടെ അറ്റലാഭത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം അവസാനിച്ചപ്പോള്‍ വിപ്രോയുടെ അറ്റാദായത്തില്‍ 35.82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.കമ്പനിയുടെ അറ്റാദായം നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദം അവസാനിച്ചപ്പോള്‍ 2,561.30 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 1,885.70 കോടി രൂപയായിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്. മുന്‍പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായത്തില്‍ 6.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

എന്നാല്‍ വിദഗ്ധര്‍ നിരീക്ഷിച്ചതിനേക്കാള്‍ റെക്കോര്‍ഡ് നേട്ടമാണ് കമ്പനിക്ക് രണ്ടാം പാദത്തില്‍ നേടാന്‍ സാധിച്ചത്. കമ്പനിയുടെ അറ്റാദയത്തില്‍ നിരീക്ഷകര്‍  വിലയിരുത്തിയത് 2,303  കോടി രൂപയായിരുന്നു. ഐടി സേവനങ്ങിലുള്ള ലാഭത്തില്‍ 3.1 ശതമാനം വര്‍ധിച്ച് 18.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍പാദത്തെ അപേക്ഷിച്ച് ലഭത്തില്‍ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കമ്പനിയുടെ കറന്‍ മൂല്യമനുസരിച്ചുള്ള വരുമാനത്തിലടക്കം ഭീമമായ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  

അതേമയം കമ്പനിയുടെ കറന്‍സി മൂല്യാടസ്ഥനാക്കിയുള്ള വരുമാനം 1.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ കറന്‍സി മൂല്യത്തിലുള്ള വരുമാനത്തില്‍  3.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തിലടക്കം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുമാനം നാല് ശതമാനം വര്‍ധിച്ച് 15,130 കോടി രൂപയിലേക്കെത്തിയെന്നാണ് കമ്പനി ഔദ്യോഗികമായ പുറത്തുവിട്ട റിപ്പോര്‍ട്ട്. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved