
ഐടി സോഫ്റ്റ് വെയര്‍ ഭീമനായ വിപ്രോ 2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ വരുമാനം 2,968 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 2,456 കോടി രൂപയായിരുന്നു. മൊത്തം വരുമാനം മൂന്നാം പാദത്തിലെ നേരിയ വര്‍ധനയോടെ 15,670 കോടി രൂപയായി.
ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം 2,102 മുതല്‍ 2,143 മില്യണ്‍ വരെയാകുമെന്ന് വിപ്രോ പ്രതീക്ഷിച്ചിരുന്നു. ഇത് 1.5% മുതല്‍ 3.5% വരെ തുടര്‍ച്ചയായ വളര്‍ച്ചയിലേക്ക് നയിച്ചു. മൊത്തത്തിലുള്ള ഐടി സേവന വരുമാനം ഒരു വര്‍ഷം മുമ്പത്തെ 15,101 കോടിയില്‍ നിന്ന് 15,333 കോടി രൂപയായി ഉയര്‍ന്നു.
ഐടി സര്‍വീസസ് വിഭാഗത്തില്‍ 89 പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത കമ്പനി ഇടക്കാല ലാഭവിഹിതം ഒരു ഓഹരിക്ക് 1 രൂപയായി പ്രഖ്യാപിച്ചു. ഐടി സര്‍വീസസിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ 21.7 ശതമാനമായിരുന്നു. തുടര്‍ച്ചയായി 243 ബിപിഎസും വാര്‍ഷികാടിസ്ഥാനത്തില്‍ 329 ബിപിഎസും.
ബുധനാഴ്ച ബിഎസ്ഇയിലെ കമ്പനിയുടെ ഓഹരി വില 0.2 ശതമാനം ഉയര്‍ന്ന് 458.80 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ വിപ്രോ ഓഹരികള്‍ 23.2 ശതമാനം ഉയര്‍ന്നു. 2020ല്‍ ഓഹരികള്‍ 57.1% നേട്ടമുണ്ടാക്കി. യഥാക്രമം 21.55 ശതമാനവും 55 ശതമാനവും നേട്ടമുണ്ടാക്കിയ നിഫ്റ്റി ഐടി സൂചികയെ മറികടന്നു. ഓര്‍ഡര്‍ ബുക്കിംഗ്, വരുമാനം, മാര്‍ജിന്‍ എന്നിവയില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും വിപ്രോ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് മേഖലകളും തുടര്‍ച്ചയായി 4 ശതമാനത്തിലധികം വളര്‍ച്ച നേടിയതായി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു.