കത്തി വിറ്റുകൊണ്ട് നടന്ന 15കാരി പെണ്‍കുട്ടി,ഇപ്പോള്‍ 7.5 കോടി വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമ

December 16, 2019 |
|
News

                  കത്തി വിറ്റുകൊണ്ട് നടന്ന 15കാരി പെണ്‍കുട്ടി,ഇപ്പോള്‍ 7.5 കോടി വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമ

ഫാഷന്‍ ആഭരണങ്ങളുടെ മികച്ച ഇന്ത്യന്‍ ബ്രാന്റുകളിലൊന്നാണ് 'റൂബന്‍സ്' . കുറഞ്ഞ കാലംകൊണ്ട് ഫാഷന്‍പ്രേമികളായ വനിതകളുടെ മനസില്‍ ഇടംനേടിയ റൂബന്‍സ് എന്ന പ്രമുഖ ബ്രാന്റിനെ കുറിച്ചല്ല ഇപ്പോള്‍ പങ്കുവെക്കാനുള്ളത്. ഈ ബ്രാന്റിന്റെ ഉടമയും ഏഴ് കോടി വിറ്റുവരവുള്ള കമ്പനിയുടെ ഉടമയുമായ ചിനു കാല എന്ന സംരംഭകയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 2016ല്‍ ഈസംരംഭം ബംഗളുരുവിലെ ചെറിയൊരു ഔട്ട്‌ലെറ്റായിരുന്നുവെങ്കില്‍ ഇന്ന് ഹൈദരാബാദ്,കൊച്ചി അടക്കം ഇന്ത്യയിലെ പ്രമുഖനഗരങ്ങളില്‍ റുബാനയുടെ ഷോപ്പുകളുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയും സജീവമാണ്. വളരെ ചുരുങ്ങിയ കാലംകൊണ്ട് വന്‍കിട ബ്രാന്റായി വളരണമെങ്കില്‍ ബാങ്ക് ബാലന്‍സും ബിസിനസ് പാരമ്പര്യവുമൊക്കെ നല്ലരീതിയിലുള്ള ഒരാളായിരിക്കും സംരംഭകന്‍ എന്നാണ് നമ്മള്‍ ചിന്തിക്കുക. എന്നാല്‍ അങ്ങിനെയല്ല കാര്യങ്ങള്‍ ചിനു കാല എന്ന 37കാരിയുടെ സംരംഭകജീവിതം പരിശോധിച്ചാല്‍ പൊള്ളുന്ന അനുഭവങ്ങളാണ് കൂട്ടെന്ന് മനസിലാക്കാം. വെറും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഒരു കത്തിവില്‍പ്പനക്കാരിയായ പതിനഞ്ചുകാരി പെണ്‍കുട്ടിയായിരുന്നു ചിനുകാല. 

കടുത്ത ദാരിദ്ര്യവും വീട്ടിലെ അവസ്ഥയില്‍ പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്തതും കാരണം തന്റെ പതിനഞ്ചാംവയസില്‍ വീടുവിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു ഈ പെണ്‍കുട്ടി. വെറും മുന്നൂറ് രൂപ മാത്രമായിരുന്നു അവളുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ തീരുമാനം ഉറച്ചതായിരുന്നു. എങ്ങിനെയെങ്കിലും പട്ടിണിയില്ലാതെ സ്വസ്ഥമായി കഴിയണം എന്നതായിരുന്നു മനസിലെ ഏറ്റവും വലിയ ആഗ്രഹം. ഒരുപാട് കഷ്ടപ്പെട്ട് ദിവസം 20 രൂപ വാടകയുള്ള ഒരു ഡോര്‍മിറ്ററി സംഘടിപ്പിച്ചു.ആ ഇരുപത് രൂപാപോലും താങ്ങാവുന്നതിലധികമായിരുന്നു അന്ന് ചിനുവിന്. പിന്നീട് കുറേ അലഞ്ഞശേഷം തനിക്ക് ഒരു ജോലി കിട്ടിയെന്ന് അവര്‍ പറയുന്നു.

അതും വീടുകള്‍ തോറും കയറിയിറങ്ങി കത്തികളും വീട്ടാവശ്യത്തിനുള്ള മറ്റ് വസ്തുക്കളും വില്‍ക്കലായിരുന്നു ജോലി.ഒരുദിവസം 20 രൂപാ മുതല്‍ അറുപത് രൂപാവരെ കിട്ടും. 90കളുടെ അവസാനകാലത്തായിരുന്നു ഈ ജോലി. ആരുടെ വീട്ടിലും കയറിച്ചെല്ലാം ഡോര്‍ബെല്ലടിക്കാം സാധനം വേണോ എന്ന് ചോദിക്കാം. ആളുകളോട് സംസാരിക്കാം. എന്നാലും ചിലരൊക്കെ മുഖത്ത്‌നോക്കി വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ വിഷമം തോന്നും. എന്നാല്‍ പിന്നീട് ഇതൊരു ഷോക്ക് പ്രൂഫ് ആക്കി മാറ്റി കൂടുതല്‍ താന്‍ കരുത്തയായെന്ന് ചിനു കാല പറയുന്നു. ഒരു വര്‍ഷത്തിന് ശേഷം സ്ഥാപനം ചിനുവിന് പ്രമോഷന്‍ നല്‍കി. മൂന്ന് പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന സൂപ്പര്‍വൈസറെ പോലെയായി ചിനു.അല്‍പ്പം കൂലി കൂടുതല്‍ ലഭിച്ചുതുടങ്ങി. അങ്ങിനെയാണ ്‌സെയില്‍സ് ട്രെയിനിങ് ആരംഭിക്കുന്നത്. എങ്ങിനെയെങ്കിലും സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം മൊട്ടിടുന്നത് ഈ കാലയളവിലാണെന്ന് അവര്‍ പറയുന്നു. പിന്നീട് ഒരു റസ്റ്റോറന്റില്‍ വെയിട്രസായി ജോലി നോക്കി. വൈകീട്ട് ആറുമണിമുതല്‍ പതിനൊന്ന് വരെയായിരുന്നു ജോലി. അതിനിടെ വിവാഹവും നടന്നു.

2006ല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ചിനു ഗ്ലാഡ്രഗ്‌സ് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത താന്‍ പേടിയോടെയായിരുന്നു പങ്കെടുത്തത്. ഇത് മോഡലിങ്ങിലേക്ക് വഴിതുറന്നു. മോഡലിങ്ങില്‍ ശ്രദ്ധിക്കുന്നതിനിടെ 2008ല്‍ കോര്‍പ്പറേറ്റ് മെര്‍ക്കന്റൈസിങ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ഫോണ്‍ഡേ കോര്‍പ്പറേറ്റ് സൊലൂഷന്‍സ് എന്നായിരുന്നു പേര്. ഓറാക്കിള്‍,ഐടിസി,സോണി പിക്ചര്‍,ടിവി ടുഡേ,ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നീ  വന്‍കിട ബ്രാന്റുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഇതുവഴി അവസരം ലഭിച്ചു. 

ഈ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളുമായി ദൈനംദിന അടിസ്ഥാനത്തില്‍ ഇടപെടുന്ന ഞാന്‍, ഒരു ദിവസം എന്റെ സ്വന്തം ബ്രാന്‍ഡ് സ്വന്തമാക്കണമെന്ന ആശയം പരിപോഷിപ്പിക്കാന്‍ തുടങ്ങി. ഫാഷന്‍ ബോധമുള്ളതും സര്‍ഗ്ഗാത്മകവുമായതിനാല്‍, എന്റെ വൈദഗ്ദ്ധ്യം എന്റെ ബിസിനസ്സ് മിടുക്കുമായി സംയോജിപ്പിച്ച് എന്റെ സ്വന്തം ലേബലായ റൂബന്‍സ് ആരംഭിക്കുകയായിരുന്നു.20014ല്‍ ബംഗളുരുവില്‍ ചിനു ഓഫ്‌ലൈന്‍ സ്റ്റോര്‍ തുടങ്ങി.  ഒരു റീട്ടെയില്‍ സ്‌പേസ് ലഭിക്കാനായി ബംഗളുരുവില്‍ വലിയ പാടായിരുന്നു. ആറ് മാസമെടുത്താണ് ഒരു റീട്ടെയില്‍ സ്‌പേസ് ലഭിച്ചത്. അതും കോള്‍മംഗലയിലെ ഫോറം മാളിലെ മാനേജരെ ആറ് മാസം തുടര്‍ച്ചയായി ശല്യം ചെയ്ത ശേഷമെന്ന് ഇവര്‍ പറയുന്നു.

2016-17 വര്‍ഷത്തില്‍ തങ്ങള്‍ക്ക് 56 ലക്ഷം വരുമാനമാണ് ലഭിച്ചത്. എത്തിനിക്, വെസ്‌റ്റേണ്‍ ആഭരണങ്ങളാണ് റൂബന്‍സിന്റെ പ്രത്യേകത. അടുത്ത വര്‍ഷം തന്നെ 670% വരുമാനം വളര്‍ന്ന് 3.5 കോടി രൂപയായി മാറി. ഇപ്പോളഅ# കൊച്ചിയിലും ഹൈദരാബാദിലുമൊക്കെ റൂബന്‍സിന്റെ ഷോപ്പുകളുണ്ട്. കഴിഞ്ഞ വര്‍ഷം 7.5 കോടിരൂപയാണ് തങ്ങളുടെ വിറ്റുവരവെന്ന് ഈ സംരംഭക സാക്ഷ്യപ്പെടുത്തുന്നു.ഞാന്‍ ബിസിനസ് പഠിച്ചത് വീടുകള്‍ തോറും കയറിയിറങ്ങിയാണ് ,വെയിട്രസായികൊണ്ടാണ്.  എനിക്ക് നേരിട്ട നിരാകരണങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തിയതും വളര്‍ത്തിയതും ,ഓരോ ദിവസത്തെ ജോലിയിലും എന്തെങ്കിലുമൊരു വളര്‍ച്ചയുണ്ടാവണം,അത് പുതിയൊരു കാര്യം പഠിക്കുന്നതിലായിരിക്കാം അതല്ലെങ്കില്‍ പണം ഉണ്ടാക്കുന്ന കാര്യത്തിലാവാമെന്നും ചിനു പറയുന്നു. 

Related Articles

© 2025 Financial Views. All Rights Reserved