അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകളെല്ലാം വൈകാതെ പൂട്ടിപ്പോകും; മറ്റൊരു കമ്പനി കൂടി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു; ഒത്തുതീര്‍പ്പിനില്ലെന്നറിയിച്ച് വായ്പാദാതാക്കള്‍ രംഗത്ത്

July 26, 2019 |
|
News

                  അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകളെല്ലാം വൈകാതെ പൂട്ടിപ്പോകും; മറ്റൊരു കമ്പനി കൂടി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു; ഒത്തുതീര്‍പ്പിനില്ലെന്നറിയിച്ച് വായ്പാദാതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്നാണ് വ്യാവസായിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനി കൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് കമ്പനിക്ക് 9,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നപരിഹാരത്തിന് ഐഡിബി ബാങ്കിന് കീഴിലുള്ള വായ്പാദാതാക്കള്‍ നിരസിച്ചതോടെ കമ്പനി പാപ്പരത്തെ നടപടികളിലേക്ക് നീങ്ങിയേക്കും. റിസര്‍വ്വ് ബാങ്കിന്റെ നിയമപ്രകരാമുള്ള വായ്പാ തിരിച്ചടക്കുന്ന കാലാവധി തീര്‍ന്നതോടെയാണ് അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് പ്രതിസന്ധിയിലകപ്പെട്ടത്. 

റിലയന്‍സ് നേവല്‍ അറിയപ്പെട്ടിരുന്നത്  പിപാവെ ഡജിഫന്‍സ് ആന്‍ഡ് ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എസ്‌കെഐഎല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 2013 മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധഘി നേരിട്ടു. പിന്നീട്  റിലയന്‍സിന്‍സ് ഏറ്റെടുത്ത് പ്രശ്‌ന പരിഹാരത്തിന് നീങ്ങുകയായിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതസിന്ധിയെ തരണം ചെയ്യാന്‍ വിവിധ വായ്പാ ദാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും പ്രശ്‌നപരിഹാരത്തിന് ഒത്തുതീര്‍പ്പിലെത്താന്‍ കമ്പനിക്ക് സാധ്യമായില്ല. 2016 ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കമ്പനിയെ കരയറ്റാന്‍ റിലയന്‍സ് മാനേജ്‌മെന്റ് ഗ്രൂപ്പ് തയ്യാറാവുകയായിരുന്നു. 

അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ അനില്‍ അംബാനി കമ്പനിക്ക് കീഴിലുള്ള വിവിധ ആസ്തികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ വിവിധ ബിസിനസ് മേഖലയുടെ കൈമാറ്റവും നടത്തി അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പ് ഏകദേശം 115 ബില്യണ്‍ രൂപയോളം സമാഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടബാധ്യത മുഴുവന്‍ തീര്‍ക്കുമെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 14 മാസംകൊണ്ടാണ്  അനില്‍ അംബാനി 350 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ത്തതായി കഴിഞ്ഞ ജൂണ്‍ 11 ന് പറഞ്ഞിരുന്നു. കടബാധ്യത തീര്‍ക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അനില്‍ അംബാനി ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ആകെ  939 ബില്യണ്‍ രൂപയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ ആസ്ഥാന കെട്ടിടം വരെ വില്‍ക്കാനുള്ള ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതിയിലുള്ള കമ്പനി ഗ്രൂപ്പുകള്‍ പറയുന്നത്.

 

 

 

 

Related Articles

© 2025 Financial Views. All Rights Reserved