ഐടി ജീവനക്കാര്‍ ആശങ്കയില്‍; ഇന്‍ഫോസിസ്, കോഗ്നിസെന്റ് മുന്‍നിര കമ്പനികള്‍ക്ക് പിന്നാലെ കാപ്‌ഗെമ്‌നിയും ജീവനക്കാരെ പിരിച്ചുവിടുന്നു

November 06, 2019 |
|
News

                  ഐടി ജീവനക്കാര്‍ ആശങ്കയില്‍; ഇന്‍ഫോസിസ്, കോഗ്നിസെന്റ് മുന്‍നിര കമ്പനികള്‍ക്ക് പിന്നാലെ കാപ്‌ഗെമ്‌നിയും ജീവനക്കാരെ പിരിച്ചുവിടുന്നു

ബംഗളൂരു: രാജ്യത്തെ ഐടി കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഐടി പ്രഫഷനുകളെല്ലാം കൂട്ടപിരിച്ചുവിടലിനാണിപ്പോള്‍ വിധേയാമിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഐടി ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കോഗ്നിസെന്റ്. ഇന്‍ഫോസിസ് തുടങ്ങിയ മുന്‍ നിര ഐടി കമ്പനികളെല്ലാം  ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണിപ്പോള്‍. കോഗ്നിസെന്റ് 7000 പോരെയും, ഇന്‍ഫോസിസ് .12000 പേരെയെങ്കിലും പിരിച്ചുവിടുനമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കാപ്‌ഗെമ്‌നിയും 5,000  ജീവനക്കാരെയും പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഐടി ബിസിനസ്സില്‍ രൂപപ്പെട്ട ഇടിവാണ് കാപ്‌ഗെമ്‌നിയും ജീവനക്കാരെ പിരിച്ചുവിടാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. അതേസമയം ഇന്‍ഫോസിസ് ഐടി രംഗത്ത് മികച്ച പെര്‍ഫോമന്‍സ് പ്രകടിപ്പിക്കാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്തെ മുന്‍നിര ഐടി കമ്പനികളെല്ലാം മുതിര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത്. 

2,200  സീനിയര്‍ മാനേജറെയും, അസോസിയേറ്റ് തസ്തികയില്‍ ജോലി ചെയ്യുന്ന 2,200 പോരെയും, 4000,100000  അസോസിയേറ്റ് മിഡ് ലെവല്‍ ജീവനക്കരായെും, 50 എക്‌സിക്യുട്ടീവിനെയുമാണ് രാജ്യത്തെ മുന്‍ നിര ഐടി കമ്പനികള്‍ പിരിച്ചുവിടാന്‍ പോകുന്നത്. രാജ്യത്തെ ഐടി കമ്പനികളില്‍ നിന്ന് പിരിച്ചുവിടുന്നതിന്റെ മറ്റൊരു കാരണം സാമ്പത്തിക മാന്ദ്യമാണെന്ന വിലയിരുത്തലും ഇപ്പോള്‍ ഉണ്ട്. 

അതേസമയം മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ ജീവനക്കരെ പിരിച്ചുവിടുന്നതിന്റെ മറ്റൊരു കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യം ഇപ്പോള്‍ അഭിമുഖീരകിക്കുന്ന മാന്ദ്യം ഐടി കമ്പനികളുടെ വളര്‍ച്ചയയെും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചിലവ് ചുരുക്കല്‍ ഭാഗമായാണ് രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കോഗ്നിസെന്റ് അടക്കമുള്ള മുന്‍നിര കമ്പനികള്‍ വ്യക്തമാക്കിയത് തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നതോടെ ഐടി ബിസിനസ് രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ്. 

ഇപ്പോള്‍ 6000 പേരെയും സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങള്‍ക്കുള്ളില്‍ 7,000 സീനിയര്‍ തൊഴിലാളികളെയും പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.കണ്ടന്റ് മോഡറേഷന്‍ ബിസിനസില്‍നിന്നും പിന്‍വാങ്ങുകയാണെന്നും നിലവില്‍ ഏറ്റെടുത്തിട്ടുള്ള മോഡറേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ മേഖലയില്‍നിന്നും പൂര്‍ണമായും ഒഴിവാകുമെന്നും കമ്പനി  വ്യക്തമാക്കിയത്. മോഡറേറ്റര്‍മാരുടെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും അവരുടെ മാനസീകാരോഗ്യത്തെക്കുറിച്ചും അന്വേഷണം നടത്തിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം.തീരുമാനത്തിന് പിന്നാലെ സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടവരോട്, കണ്ടന്റ് മോഡറേഷന്‍ തങ്ങളുടെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിച്ചെന്നാണ് കോഗ്നിസെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

Related Articles

© 2025 Financial Views. All Rights Reserved