ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ടാക്‌സി സേവനം ആരംഭിച്ചു; ടാക്‌സിയില്‍ നിരവധി സുരക്ഷ സംവിധാനങ്ങള്‍

January 07, 2019 |
|
News

                  ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ടാക്‌സി സേവനം ആരംഭിച്ചു; ടാക്‌സിയില്‍ നിരവധി സുരക്ഷ സംവിധാനങ്ങള്‍

ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടാക്‌സി സൗകര്യം തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. സ്ത്രീകളുടെ നേതൃത്വത്തില്‍ തുടങ്ങിയ ഈ സംരഭത്തിന്റെ ലക്ഷ്യം സ്ത്രീകളുടെ സുരക്ഷ മാത്രമാണ്. വനിതാ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കര്‍ണാടക ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും കൂടിയാണ് ഈ സൗകര്യം കൊണ്ടു വന്നത്. 

പുതിയ സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിക്കും. പ്രാദേശിക പ്രദേശങ്ങളുമായി നന്നായി പഠിച്ചതും പ്രതിരോധ തന്ത്രങ്ങളില്‍ പരിശീലനവും നേടിയവരായിരിക്കും. ജിപിആര്‍എസ് ട്രാക്കിംഗ്, എസ്ഒഎസ് സ്വിച്ചിംഗ് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ ടാക്‌സിയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 

ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച ഈ സംരംഭം 10 കാറുകളുമായിട്ടാണ് ആരംഭിക്കുന്നത്. പിന്നീട് യാത്രക്കാരന്റെ ആവശ്യവും ഫീഡ്ബാക്കും അടിസ്ഥാനമാക്കി ക്രമേണ വര്‍ദ്ധിപ്പിക്കും. ഒറ്റ സ്ത്രീ യാത്രക്കാര്‍ക്ക് പുറമെ, ഒരു കൂട്ടം സ്ത്രീകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദിവസത്തില്‍ കുറഞ്ഞത രൂപ.  21.50/കിമീ വരും. രാത്രിയില്‍ രൂപ 23.50 / കി.മി. എന്നിങ്ങനെയാണ് കണക്കുകള്‍. 

വനിതാ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ സുരക്ഷിതത്വമായ മോഡ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ആശയം നടപ്പാക്കിയിത്. അതേ സമയം സ്ത്രീ ഡ്രൈവര്‍മാരെ സ്വയം തൊഴില്‍ ചെയ്യുന്നതിനും അധികാരപ്പെടുത്തുന്നതിനും അവസരമൊരുക്കുക എന്നത് കൂടിയാണ് ലക്ഷ്യമെന്ന്  'കെഎസ്ടിഡിസി മാനേജിങ് ഡയറക്ടര്‍ കുമാര്‍ പുഷ്‌കര്‍ പറഞ്ഞു. എയര്‍പോര്‍ട്ടിനു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ സഹായിക്കാനുള്ള ശ്രമവും കൂടിയാണ് ഈ പരിപാടിക്ക് തുടക്കമിടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved