
സോഷ്യല്‍മീഡിയ മികച്ച വരുമാന സാധ്യതയായി നല്ലൊരു ശതമാനം സ്ഥാപനങ്ങളും വ്യക്തികളും കാണുന്നുണ്ട്. സ്വന്തം വീഡിയോ മേക്കിങ്ങിലൂടെ വരുമാനം നേടാന്‍ യൂട്യൂബിനെയാണ് പകുതിയില്‍പരം ആളുകളും ആശ്രയിക്കുന്നത്. യൂട്യൂബ് ചാനല്‍ സ്വന്തമായി തുടങ്ങാന്‍ വളരെ എളുപ്പമുള്ളതിനാല്‍ തന്നെ സ്വന്തം ഐഡിയകളും ക്രിയേറ്റിവിറ്റിയുമൊക്കെ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ട് നല്ല വരുമാനമാണ് നേടുന്നത്.മാധ്യമസ്ഥാപനങ്ങള്‍ അടക്കം പല സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി വരുമാനവും പ്രേക്ഷകരെയുമൊക്കെ ലഭിക്കുന്നു. എന്നാല്‍ യൂട്യൂബിന് സാമ്പത്തികമായി ലാഭകരമല്ലെന്ന് തോന്നുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
'അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്റ് ടെര്‍മിനേഷന്‍' എന്ന വിഭാഗത്തിലാണ് യൂട്യൂബ് തങ്ങളുടെ പുതിയ പോളിസി തുറന്നുപറഞ്ഞിരിക്കുന്നത്.കൂടാതെ കമ്പനി പുതിയ വിവരം ട്വീറ്റിലൂടെ അറിയിച്ചിട്ടുമുണ്ട്. അക്കൗണ്ട് നീക്കം ചെയ്യുന്നതിന1പ്പം അക്കൗണ്ട് ഉടമയുടെ ജിമെയില്‍ വഴി യൂട്യൂബ് സേവനം നല്‍കാതിരിക്കാന്‍ സാധിക്കും.യൂട്യൂബിന്റെ ചില ഫീച്ചറുകളും സര്‍വീസുകളും ചിലപ്പോള്‍ നിര്‍ത്തിയേക്കും.ഉദാഹരണമായി കുറഞ്ഞ ഉപഭോഗമുള്ളതോ കാലഹരണപ്പെട്ടതോ ആയതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
കൂടാതെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ മാത്രമല്ല വ്യൂവേഴ്‌സിന്റെ അക്കൗണ്ടന്റ് നീക്കം ചെയ്യാനും യൂട്യൂബിന് സാധിക്കുമെന്നും അധികൃതര്‍ ഇറക്കിയ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് അക്കൗണ്ട് ഉടമകള്‍.. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഇതാണ് പ്രധാന ചര്‍ച്ച.ഒരോ നിമിഷവും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് 300 മണിക്കൂര്‍ വീഡിയോ ഈ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നുണ്ടെന്നാണ് വിവരം..