
ന്യൂഡല്‍ഹി: പാദരക്ഷ, വസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് വുഡ്‌ലാന്‍ഡ്. വുഡ്‌ലാന്‍ഡ് ഇപ്പോള്‍ വരും കാലങ്ങളില്‍ പുതിയ നേട്ടം കൊയ്യാനുള്ള തിടുക്കത്തിലാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ വില്‍പ്പന 2,500 കോടി രൂപയിലേക്കെത്തിക്കാനാണ് നീക്കം. വുഡ്‌ലാന്‍ഡിന് രാജ്യത്തെ 250 നഗരങ്ങളില്‍ 600 ഓളം റീട്ടെയ്‌ലര്‍ ഷോപ്പുകളാണുള്ളത്. വരുമാനം വര്‍ധിപ്പിക്കുക, വിപണിയില്‍ ശക്തമായ സാന്നിധ്യം നേടുക തുടങ്ങി കമ്പനി അടുത്ത ഏതാനും കാലങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 30-40 വരെയുള്ള ചെറിയ നഗരങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയപടെ ആകെ വില്‍പ്പനയിലുള്ള 1250 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനവ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. വരും കാലങ്ങളല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്നതാണ് വുഡ്‌ലാന്‍ഡ് ലക്ഷ്യമിടുന്നത്. നിലവില്‍, വുഡ്ലാന്‍ഡിന് 50 ശതമാനം ഷൂകളും, 35 ശതമാനം വസ്ത്രങ്ങളുമെല്ലാം വില്‍പ്പന നടത്തി ഉപഭോക്താക്കളുടെ മനം കവര്‍ന്ന ബ്രാന്‍ഡ് കൂടിയാണ്.