കൊവിഡ് വ്യാപനം കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി

February 16, 2022 |
|
News

                  കൊവിഡ് വ്യാപനം കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇനി മുതല്‍ മുഴുവന്‍ തോതില്‍ പ്രവര്‍ത്തിക്കാം. കൊവിഡ് കേസുകള്‍ കുറഞ്ഞ് സ്‌കൂളുകളടക്കം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് ഇന്നുതന്നെ പ്രാബല്യത്തിലായതിനാല്‍ നാളെ മുതലായിരിക്കും മുഴുവന്‍ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ സാധാരണ നിലയിലേക്ക് മടങ്ങുക. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved